Friday, August 23, 2019 Last Updated 39 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 02.02 PM

കത്തിക്കുത്തില്‍ എസ്.എഫ്.ഐക്കെതിരെ പ്രതിഷേധം; യൂണി.കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചുവിടും

uploads/news/2019/07/321349/sfi.jpg

തിരുവനന്തപുരം : തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ എസ്.എഫ്.ഐയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കോളജ് ക്യാന്റീനില്‍ പാട്ടുപാടിയതിനെ ചൊല്ലി വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബി.എ വിദ്യാര്‍ത്ഥി അഖിലിനാണ് നെഞ്ചില്‍ കുത്തേറ്റത്. ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം.

ക്യാമ്പസിലെ കത്തിക്കുത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐയ്‌ക്കെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചുവിടുമെന്ന് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു പറഞ്ഞു.

32 ഓളം പേരാണ് അഖിലിനെ ആക്രമിച്ച സംഘത്തില്‍ ഉണ്ടായിരുന്നത് എന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിക്കുന്നുണ്ടെങ്കിലും ആരുടെയും പേരെടുത്ത് പറയാന്‍ ആരും തയ്യാറായിട്ടില്ല.

ഇതിനിടെ, എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും കോളജില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും വിലക്കേര്‍പ്പെടുത്തി. പോലീസിനെ ഉപയോഗിച്ചും എസ്.എഫ്.ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ മാധ്യമങ്ങളെ കോളജില്‍ നിന്നും പുറത്ത് കടക്കാന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ക്യാന്റീനിലിരുന്ന് പാട്ടു പാടിയതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് സൂചന. രണ്ട് സംഘങ്ങളായുള്ള തര്‍ക്കങ്ങള്‍ക്ക് ഒടുവിലായിരുന്നു അക്രമം. എസ്.എഫ്.ഐ യൂണിറ്റിലുള്ളവരാണ് അക്രമം അഴിച്ചു വിട്ടതെന്നാണ് വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള പ്രതികരണത്തില്‍ നിന്നും വ്യക്തമാകുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW