Tuesday, August 20, 2019 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 03.03 PM

ഇന്ത്യന്‍ വിപണിയിലേക്ക് ഹ്യുണ്ടേയുടെ എസ്യുവി നെക്‌സോ വരുന്നു

hyundai to launch hydrogen car nexo with 1000km drive range in india in 2021

ഇന്ത്യന്‍ വിപണിയില്‍ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ കരുത്തു പകരുന്ന കാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഹ്യുണ്ടേയ്. നെക്‌സോ എന്ന എസ്യുവിയാണ് ഹ്യുണ്ടേയ് ഇന്ത്യയില്‍ പുറത്തിറക്കാനൊരുങ്ങുന്നത്.

ഇലക്ട്രിക് എസ്യുവി കോനയ്ക്ക് ശേഷം നിരവധി ഗ്രീന്‍ കാറുകള്‍ ഇന്ത്യയില്‍ എത്തിക്കുമെന്നും ഹ്യുണ്ടേയ് പറയുന്നു. ഇതില്‍ ഇലക്ട്രിക്, ഹൈബ്രിഡ് കാറുകളുണ്ടാകും. ലോകത്തിലെ ഏറ്റവും ക്ലീന്‍ ആയ വാഹനമാണ് നെക്‌സോ എന്നാണ് ഹ്യുണ്ടേയ് വ്യക്തമാക്കുന്നത്.

അന്തരീക്ഷ മലിനീകരണമുണ്ടാക്കാത്ത വാഹനത്തിന്റെ ബൈപ്രോഡക്റ്റ് വെള്ളം മാത്രമാണ്. 2021-ല്‍ വാഹനം വിപണിയിലെത്തിക്കാനാണ് ഒരുങ്ങുന്നത്.

1000 കിലോമീറ്റര്‍ റേഞ്ച് നല്‍കാന്‍ ശേഷിയുള്ള ഫ്യുവല്‍സെല്‍ കാറാണ് നെക്സോ. കൊറിയന്‍ വിപണിയിലുള്ള കാറിന്റെ റേഞ്ച് 800 കിലോമീറ്ററാണ് എന്നാല്‍ ഇന്ത്യയിലെത്തിക്കുമ്പോള്‍ റേഞ്ച് 1000 കിലോമീറ്ററായി ഉയര്‍ത്തുമെന്നാണ് ഹ്യുണ്ടേയ് ഇന്ത്യ മേധാവി എസ്എസ് കിം വ്യക്തമാക്കിയത്.

ഏകദേശം 42 ലക്ഷം രൂപമാണ് നെക്‌സോയുടെ കൊറിയയിലെ വില. അഞ്ച് ഡോര്‍ എസ്യുവിയായ നെക്‌സോയില്‍ 163 പിഎസ് കരുത്തുള്ള ഇലക്ട്രിക് മോട്ടറാണുള്ളത്. ഹൈഡ്രജന്‍ ടാങ്കിന്റെ കപ്പാസിറ്റി 163 ലീറ്ററും.

മികച്ച ഗ്രില്ലും ഡേറ്റം റണ്ണിങ് ലാംപുകളും 12.3 ഇഞ്ച് വലുപ്പമുള്ള രണ്ട് എല്‍ഇഡി സ്‌ക്രീനുകളാണ് ഇന്റീരിയറില്‍. ഹൈവേ ഡ്രൈവിങ് അസിസ്റ്റന്‍സ്, റിമോട്ട് പാര്‍ക്കിങ് അസിസ്റ്റന്‍സ് തുടങ്ങിയ സംവിധാനങ്ങളും നെക്‌സോയില്‍ ഒരുക്കിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW