Wednesday, August 07, 2019 Last Updated 5 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 02.13 PM

കൂറ്റന്‍ മുതലയെ ചുറ്റിവരിഞ്ഞ് മുഴുവനായി വിഴുങ്ങി ഭീമന്‍ പെരുമ്പാമ്പ്!

 Huge Python, Swallowing, Crocodile

കൂറ്റന്‍ മുതലയെ ചുറ്റിവരിഞ്ഞ് മുഴുവനായി വിഴുങ്ങുന്ന ഭീമന്‍ പെരുമ്പാമ്പിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഒലിവ് പെരുമ്പാമ്പ് എന്ന ഭീമാകരനാണ് ഓസ്‌ട്രേലിയയിലെ ശുദ്ധജല തടാകത്തില്‍ നിന്ന് കൂറ്റന്‍ മുതലയെ മുഴുവനായി അകത്താക്കിയത്. ക്യൂന്‍സ്ലാന്‍ഡിലെ മൗണ്ട് ഇസയില്‍ നിന്നുള്ള കയാക്കറാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ജിജി വൈല്‍ഡ്‌ലൈഫ് റെസ്‌ക്യൂ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കയാക്കര്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.

 Huge Python, Swallowing, Crocodile

കയാക്കിങ്ങിനിടെയാണ് മാര്‍ട്ടിന്‍ മുള്ളര്‍ എന്നയാള്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്. ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ വലിയ പാമ്പായ ഒലിവ് പെരുമ്പാമ്പ്, പടിഞ്ഞാറന്‍ ഓസ്‌ട്രേലിയിലെ ഏറ്റവും വലിയ പാമ്പാണ്. കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് ഭീമാകരമായ ദൃശൃങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

 Huge Python, Swallowing, Crocodile

ഏകദേശം 13 അടി നീളം വരെ വയ്ക്കാറുള്ള ഒലിവ് പൈതണ്‍ സാധാരണായായി പക്ഷികളേയും വവ്വാലുകളേയും എലികളെയുമൊക്കെയാണ് ഇരയാക്കുന്നത്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ കൂറ്റന്‍ മോണിട്ടര്‍ ലിസാര്‍ഡിനേയും മുതലകളെയുമൊക്കെ അക്രമിച്ച് കീഴ്‌പ്പെടുത്തി ഇവ അകത്താക്കും. സാഹചര്യം അനുകൂലമായാല്‍ മനുഷ്യനേയും വിഴുങ്ങാന്‍ ഒലിവ് പൈതണ്‍ മടിക്കാറില്ല. കൂടുതല്‍ വലുപ്പമുള്ള ഇരകളെ വിഴുങ്ങുമ്പോള്‍ പെരുമ്പാമ്പുകളുടെ വായ വികസിക്കും. ശരീരം മെല്ലെ ചലിപ്പിച്ചാണ് ഇരയെ മുഴുവനായി അകത്താക്കുന്നത്.

കൂറ്റന്‍ ഇരകളെ ഭക്ഷിച്ചു കഴിഞ്ഞാല്‍ മാസങ്ങളോളമെടുത്താണ് ദഹന പ്രക്രിയ പൂര്‍ത്തിയാകുന്നത്. മുതലയുടെ ശല്‍ക്കങ്ങളും പല്ലുകളുമൊക്കെ വിസര്‍ജ്യം വഴി പുറത്തുപോകുകയാണ് ചെയ്യുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW