Tuesday, August 20, 2019 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 02.52 PM

ഇന്ത്യയിൽ പ്രതിവര്‍ഷം 500 യൂണിറ്റ് കോന ഇലക്ട്രിക് വില്‍ക്കുകയാണ് ലക്ഷ്യമെന്ന് ഹ്യുണ്ടായ്

hyundai aims 500 unit kona electric sale

ഇന്ത്യയില്‍ വര്‍ഷം തോറും 500 യൂണിറ്റ് കോന ഇലക്ട്രിക് എസ്‌യുവി വില്‍ക്കുകയാണ് ലക്ഷ്യമെന്ന് ഹ്യുണ്ടായ്. റിപ്പോർട്ട് പ്രകാരം 2018-19 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വില്‍പ്പന ഏഴര ലക്ഷം യൂണിറ്റ് താണ്ടിയിരുന്നു. അതുകൊണ്ടുതന്നെ ഹ്യുണ്ടായുടെ കോന ഇലക്ട്രിക് എസ്‌യുവിക്ക് ഇന്ത്യയില്‍ മികച്ച ഭാവിയാണ് പ്രതീക്ഷിക്കുന്നത്.

ഇതാദ്യമായാണ് ഇന്ത്യയില്‍ ഹ്യുണ്ടായ് ഒരു ഇലക്ട്രിക് കാര്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനത്തിന്റെ വില പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ തദ്ദേശീയമായി ചെന്നൈയിലെ സ്വന്തം പ്ലാന്റിലാണ് ഇലക്ട്രിക് കോന അസംബിള്‍ ചെയ്യുന്നത്.

25.30 ലക്ഷം രൂപയാണ് ഇലക്ട്രിക് കാറിന് വില നിശ്ചയിച്ചിരിക്കുന്നത്. ഇത് പ്രാരംഭ വില മാത്രമാണ്. ഇരട്ട നിറത്തിലും (ഡുവല്‍ ടോണ്‍) ഹ്യുണ്ടായ് കോന ഇലക്ട്രിക് ലഭിക്കും. 20,000 രൂപ അധികം നല്‍കണമെന്ന് മാത്രം.

ഇലക്ട്രിക് കാറുകള്‍ ഉപയോഗിക്കുന്ന രീതികളും ഉപയോക്താക്കളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അറിയുന്നതിനുവേണ്ടിയാണ് ഹ്യുണ്ടായ് കോന ഇലക്ട്രിക് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നതെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ സീനിയര്‍ ജനറല്‍ മാനേജറും മാര്‍ക്കറ്റിംഗ് ഗ്രൂപ്പ് ഹെഡുമായ പുനീത് ആനന്ദ് പറഞ്ഞു.

പിന്നീട് കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലെത്തിക്കുമെന്നും ഇലക്ട്രിക് കോനയുടെ കാര്യത്തില്‍, ആദ്യ വര്‍ഷം 500 യൂണിറ്റില്‍ കൂടുതല്‍ വില്‍പ്പന മാത്രമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
TRENDING NOW