Saturday, August 03, 2019 Last Updated 2 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 02.48 PM

ഒരു കോടി രൂപ നല്‍കിയില്ലെങ്കില്‍ മകനെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി; പോലീസ് അന്വേഷണത്തില്‍ പിടിയിലായത് ഹോം നഴ്‌സ്; പ്രചോദനം ക്രൈം സീരിയലുകളില്‍ നിന്ന്

ഡോക്ടര്‍ ആകണമെന്ന ഭാവി വരന്റെ നിര്‍ബന്ധം കൂടിയപ്പോള്‍ എങ്ങനെയും പണം കണ്ടെത്താന്‍ നസ്രീന്‍ തീരുമാനിച്ചു.
uploads/news/2019/07/321343/arrest.jpg
ചിത്രം: ഹിന്ദുസ്ഥാന്‍ ടൈംസ്‌

ഗുരുഗ്രാം: എം.ബി.ബി.എസ് പഠിക്കണമെന്ന ഭാവിവരന്റെ നിര്‍ബന്ധം യുവതിയെ അഴിക്കുള്ളിലാക്കി. പഠനാവശ്യത്തിനുള്ള ഒരു കോടി രൂപ കണ്ടെത്താന്‍ മുന്‍ തൊഴിലുടമയുടെ മകളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി മുഴക്കിയ ഹോം നഴ്‌സ് ആണ് അറസ്റ്റിലായത്. സഹായിയായി ഒപ്പം കൂട്ടിയ കച്ചടക്കാരനും അകത്തായി. 20 ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് ഇയാളെ യുവതി ഒപ്പം കൂട്ടിയത്. ചാനലുകളിലെ ക്രൈം സീരിയലുകള്‍ കണ്ടാണ് യുവതി ഇതിനുള്ള പദ്ധതി തയ്യാറാക്കിയത്.

ഇലക്ട്രിക് ഉത്പന്നങ്ങളുടെ ബിസിനസുകാരനും ഗുരുഗ്രാം സെക്ടര്‍ 14ലെ താമസക്കാരനുമായ 47 കാരനോടാണ് 11 കാരനായ മകനെ തട്ടിക്കൊണ്ടുപോകേണ്ടെങ്കില്‍ ഒരു കോടി രൂപ നല്‍കണമെന്ന് ഇയാളുടെ വീട്ടിലെ മൂന്‍ ജീവനക്കാരിയായ നസ്രീന്‍ (20) ആവശ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഇയാളുടെ വീട്ടില്‍ അമ്മയെ നോക്കുന്നതിനുള്ള ഹോം നഴ്‌സ് ആയി നസ്രീന്‍ ജോലി ചെയ്തിരുന്നു. ഈ സമയത്ത് കുടുംബത്തെ കുറിച്ചുള്ള എല്ലാ വിവരം ഇവര്‍ ശേഖരിച്ചു.

ഡോക്ടര്‍ ആകണമെന്ന ഭാവി വരന്റെ നിര്‍ബന്ധം കൂടിയപ്പോള്‍ എങ്ങനെയും പണം കണ്ടെത്താന്‍ നസ്രീന്‍ തീരുമാനിച്ചു. താന്‍ വാടകയ്ക്ക് താമസിച്ചിരുന്ന ബന്ധുവിന്റെ വീടിന്റെ അയല്‍വാസിയും ഡല്‍ഹിയില്‍ ജ്യുസ് സ്റ്റാള്‍ നടത്തിയിരുന്ന മുസ്താഖീം ഖാനെ ഇവര്‍ ഒപ്പം കൂട്ടി. 20 ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് നസ്രീന്‍ ഇയാളെ വശത്താക്കിയത്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് മുസ്താഖീം എന്ന് ബന്ധുവില്‍ നിന്നറിഞ്ഞ നസ്രീന്‍ അയാളെ അങ്ങോട്ടുപോയി പരിചയപ്പെടുകയായിരുന്നു.

ക്രൈം സീരിയലുകള്‍ കണ്ട് പദ്ധതി തയ്യാറാക്കിയ സംഘം അതിനായി രണ്ട് മൊബൈല്‍ ഫോണുകളും രണ്ട് പുതിയ സിം കാര്‍ഡുകളും സംഘടിപ്പിച്ചു. തുടര്‍ന്ന് ബിസിനസുകാരന്റെ വീടിനു സമീപം പലതവണയെത്തി പദ്ധതി തയ്യാറാക്കി. പിന്നീട് മഥുരയില്‍ നിന്നുള്ള ഫിസ ഖാന്‍ എന്ന പേരില്‍ ഈ മാസം എട്ടിന് ആദ്യം ബിസിനസുകാരനെ വിളിച്ചു. മകനെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തേണ്ടെങ്കില്‍ ഒരു കോടി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ആദ്യമൊക്കെ അയാള്‍ ഭീഷണി വകവച്ചില്ലെങ്കിലും പിന്നീട് രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ 20 ഓളം വിളികള്‍ എത്തിയതോടെ ബുധനാഴ്ച രാത്രി പോലീസിന് പരാതി നല്‍കി. പോലീസ് ഇയാളുടെ വീടിനു പരിസരത്ത് രഹസ്യമായി നിരീക്ഷണം നടത്തി.

ഇതിനിടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച തന്നെ ഇരുവരും പിടിയിലാവുകയായിരുന്നു. ഇവര്‍ക്കെതിരെ ഐപിസി 384, 120ബി, 34 എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്.

നിലവില്‍ സെക്ടര്‍ 38ലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു നസ്രീന്‍. നസ്രീന് എട്ട് സഹോദരങ്ങളുണ്ട്. ഇവരുടെ കുടുംബത്തിലെ ഏക വരുമാനം പിതാവിന്റെ ജോലിയാണ്. ഇതിനിടെ ഡോക്ടറാകണമെന്ന ആഗ്രഹത്തിന് പണം കണ്ടെത്താന്‍ മറ്റു മാര്‍ഗമില്ലായിരുന്നുവെന്നാണ് അവര്‍ പറയുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW