Friday, August 23, 2019 Last Updated 40 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.14 PM

പാട്ടുപാടിയതിനെ ചൊല്ലി സംഘര്‍ഷം; യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു; എസ്.എഫ്.ഐക്കെതിരെ സമരവുമായി വിദ്യാര്‍ത്ഥികള്‍; മാധ്യമങ്ങള്‍ക്കും ഭീഷണി

uploads/news/2019/07/321334/university-collage.jpg

തിരുവനന്തപുരം : തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ഒരു വിദ്യാര്‍ത്ഥിക്ക് നെഞ്ചില്‍ കുത്തേറ്റത്. നെഞ്ചിന് താഴെ രണ്ട് കുത്തേറ്റതായാണ് റിപ്പോര്‍ട്ട്. നിലവില്‍ സര്‍ജിക്കല്‍ വാര്‍ഡില്‍ ചികിത്സയിലാണ് അഖില്‍.

സംഭവത്തില്‍ എസ്.എഫ്.ഐയ്‌ക്കെതിരെ എസ്.എഫ്.ഐയില്‍ അംഗങ്ങളായിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. 32 ഓളം പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത് എന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിക്കുന്നുണ്ടെങ്കിലും ആരുടെയും പേരെടുത്ത് പറയാന്‍ ആരും തയ്യാറായിട്ടില്ല.

കോളജില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. പോലീസിനെ ഉപയോഗിച്ചും എസ്.എഫ്.ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ മാധ്യമങ്ങളെ കോളജില്‍ നിന്നും പുറത്ത് കടക്കാന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ക്യാന്റീനിലിരുന്ന് പാട്ടു പാടിയതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് സൂചന. രണ്ട് സംഘങ്ങളായുള്ള തര്‍ക്കങ്ങള്‍ക്ക് ഒടുവിലായിരുന്നു അക്രമം. എസ്.എഫ്.ഐ യൂണിറ്റിലുള്ളവരാണ് അക്രമം അഴിച്ചു വിട്ടതെന്നാണ് വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള പ്രതികരണത്തില്‍ നിന്നും വ്യക്തമാകുന്നത്.

പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ അഡ്മിഷന്റെ തിരക്കിലാണെന്നും അതുകൊണ്ടു തന്നെ ഇന്ന് വിഷയത്തില്‍ ചര്‍ച്ചയ്ക്ക് സാധ്യതയില്ലെന്നുമാണ് കോളജില്‍ നിന്നുള്ള വിവരം.

Ads by Google
Friday 12 Jul 2019 01.14 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW