Wednesday, August 07, 2019 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.53 PM

പുതിയ 6 സീറ്റര്‍ മാരുതി സുസുകി ഓഗസ്റ്റ് 21 ന് എത്തും

uploads/news/2019/07/321333/Auto120719a.jpg

പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മാരുതി സുസുകി. മൂന്ന് നിരകളിലായി ആറ് സീറ്റുകള്‍ നല്‍കിയ വാഹനമാണ് പുറത്തിറക്കാൻ പോകുന്നത്.

പുതിയ 6 സീറ്റര്‍ ഓഗസ്റ്റ് 21 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. നെക്‌സ ഡീലര്‍ഷിപ്പുകളിലൂടെ ആയിരിക്കും വില്‍പ്പനയെന്നാണ് സൂചന. മാരുതി സുസുകി എര്‍ട്ടിഗയുടെ അതേ അണ്ടര്‍പിന്നിംഗ്‌സ് പുതിയ മോഡല്‍ ഉപയോഗിക്കും.

പുതിയ വാഹനം എര്‍ട്ടിഗയുടെ ചില ബോഡി പാനലുകള്‍ ഉപയോഗിക്കും. എന്നാല്‍ മുന്നിലെ സ്‌റ്റൈലിംഗ് പുതിയതായിരിക്കും. ഹെഡ്‌ലാംപുകള്‍ സിയാസിലേതുപോലെ ആയിരിക്കും. ക്രോം അലങ്കരിച്ച ഗ്രില്‍ വളരെ ഉയരമേറിയതായിരിക്കും. ഗ്രൗണ്ട് ക്ലിയറന്‍സ് കുറേക്കൂടി ഉയര്‍ന്നതായിരിക്കും. കൂടുതല്‍ റഗ്ഗഡ് ലുക്ക് ലഭിക്കുന്നതിന് വശങ്ങളില്‍ ബോഡി ക്ലാഡിംഗ് നല്‍കും.

സിയാസ്, എര്‍ട്ടിഗ മോഡലുകള്‍ ഉപയോഗിക്കുന്ന മാരുതിയുടെ പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ പുതിയ വാഹനത്തിന് കരുത്തേകും. രണ്ട് ക്യാപ്റ്റന്‍ ചെയറുകള്‍ വാഹനത്തിനകത്ത്, മധ്യനിരയില്‍ ഉണ്ടാകും.

മൂന്നാം നിരയില്‍ രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന ബെഞ്ച് സീറ്റ് നല്‍കും. കാബിന്‍ പൂര്‍ണ്ണമായും കറുപ്പ് നിറത്തിലായിരിക്കും. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം മാരുതിയുടെ പുതിയ 'സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ' ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഡാഷ്‌ബോര്‍ഡ്, സ്റ്റിയറിംഗ് വീല്‍ തുടങ്ങിയ വലിയ വാഹനഘടകങ്ങള്‍ നിലവിലെ എര്‍ട്ടിഗയില്‍നിന്ന് സ്വീകരിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW