Monday, August 19, 2019 Last Updated 22 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 12.52 PM

ആദ്യം സ്വന്തം ഭര്‍ത്താവിനെ ഉപദേശിക്കൂ... എന്നിട്ട് മറ്റുള്ളവരെ വിമര്‍ശിക്കൂ...; ചിന്മയിക്കെുനേരെ വടിയെടുത്ത് സോഷ്യല്‍ മീഡിയ

uploads/news/2019/07/321319/chinmayi.jpg

ഗായിക ചിന്‍മയിയുടെ മീടു വെളിപ്പെടുത്തല്‍ തമിഴ് സിനിമാ മേഖലയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു. പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെയായിരുന്നു ചിന്‍മയി ലൈംഗികാരോപണം ഉന്നയിച്ചത്. തുടര്‍ന്ന് ചിന്‍മയിക്ക് വലിയ തോതിലുള്ള വിമര്‍ശനമാണ് നേരിടേണ്ടി വന്നത്.

ഇപ്പോള്‍ 2013-ല്‍ പങ്കുവെച്ച ഒരു ട്വീറ്റിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശം നേരിടുകയാണ് ചിന്മയി. ചിന്‍മയിയുടെ ഭര്‍ത്താവ് രാഹുല്‍ രവീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഒരു സിനിമയുടെ പേരിലാണ് പഴയ ട്വീറ്റ് കുത്തിപ്പൊക്കി ചിന്‍മയിക്കെതിരേ ആക്രമണം നടക്കുന്നത്. നാഗാര്‍ജുനയും രാകുല്‍ പ്രീത് സിങ്ങുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. സിനിമയുടെ ടീസര്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ രണ്ടാമതെത്തിയതിന്റെ സന്തോഷം അറിയിച്ചു കൊണ്ട് ചിന്‍മയി പങ്കുവച്ച ഒരു ട്വീറ്റിന് താഴെയാണ് സൈബര്‍ ആക്രമണം തകര്‍ക്കുന്നത്.

'' ഇന്ത്യന്‍ സിനിമയിലെ നായകന്‍മാര്‍ മക്കളുടെ പ്രായമുള്ള നായികമാരെ കാസ്റ്റ് ചെയ്യുന്നത് ഒരു കീഴ്വഴക്കമായി മാറിയിട്ടുണ്ട്. ഇനിയും ഇത് അവസാനിച്ചിട്ടില്ല'' - ഇതായിരുന്നു 2013-ല്‍ ചിന്മയി ട്വീറ്റ് ചെയ്തിരുന്നത്. ഇപ്പോള്‍ ഈ ട്വീറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയല്ലേ ഭര്‍ത്താവ് രാഹുലും ചെയ്യുന്നതെന്നാണ് വിമര്‍ശകര്‍ ചിന്മയിയോട് ചോദിക്കുന്നത്. നാഗാര്‍ജുനയുടെ മകനേക്കാള്‍ പ്രായം കുറവുള്ള നടിയാണ് രാകുല്‍ പ്രീതെന്നും ഇതിന് മറുപടി നല്‍കണമെന്നും, ആദ്യം ഭര്‍ത്താവിനെ ഉപദേശിക്കുവെന്നിങ്ങനെയുള്ള വിമര്‍ശനങ്ങളാണ് ചിന്മയിയ്ക്കെതിരെ ഉയരുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW