Saturday, August 17, 2019 Last Updated 1 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 12.29 PM

ഐഎഎസ് മോഹത്തെ ഭിന്നശേഷിക്ക് തടയാനായില്ല; ഒന്നാം റാങ്കിലൂടെ തടസങ്ങളുടെ വായടപ്പിച്ചു

uploads/news/2019/07/321315/women.jpg

വൈകല്യങ്ങള്‍ ലക്ഷ്യത്തിലേക്ക് എത്താന്‍ തടസ്സം സൃഷ്ടിക്കില്ലെന്ന് കാട്ടിത്തരുകയാണ് ഇറ സിംഗാള്‍ തന്റെ ജീവിതത്തിലൂടെ. നാല് തവണ സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതി 2015-ല്‍ ഓള്‍ ഇന്ത്യാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ ഇറയ്ക്ക് നട്ടെല്ലിന് ബാധിക്കുന്ന ഗുരുതര രോഗമായ സ്‌കോളോസിസ് എന്ന വൈകല്യമാണുള്ളത്. ഇപ്പോള്‍ നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി കമ്മിഷണറായാണ് ഇറ ജോലി ചെയ്യുന്നത്.

വളരെ ചെറുപ്പത്തിലേ തന്നെ ഇറയുടെ മനസില്‍ സിവില്‍ സര്‍വ്വീസ് മോഹമുണ്ടായിരുന്നു. ഇറ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഓര്‍ഡര്‍ ഇറക്കിയ ജില്ലാ മജിസ്ട്രേറ്റിന്റെ അത്രയും അധികാരം ഉള്ള സ്ഥാനത്ത് എത്തണമെന്ന് അന്നേ ഇറയ്ക്ക് മോഹമുണ്ടായിരുന്നു. നേതാജി സുഭാഷ് ഇസ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയതിനു ശേഷം ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് മാര്‍ക്കറ്റിങ് ആന്‍ഡ് ഫിനാന്‍സില്‍ എംബിഎ. കാഡ്ബറിയില്‍ സ്ട്രാറ്റജി മാനേജര്‍ തസ്തികയില്‍ ഇരിക്കുമ്പോഴാണ് ഇറ സിവില്‍ സര്‍വീസിനെ കുറിച്ച് ചിന്തിക്കുന്നത്.

2010-ലാണ് ആദ്യമായി ഇറ പരീക്ഷ എഴുതിയത്. അടുത്ത മൂന്നു വര്‍ഷവും ഇറ പരീക്ഷ എഴുതി. എന്നാല്‍ ഭിന്നശേഷിക്കാരിയായ ഇറയ്ക്ക് ഇന്ത്യന്‍ റവന്യൂ സര്‍വ്വീസില്‍ അല്ലാതെ മറ്റൊരിടത്തും നിയമനം ലഭിക്കില്ലായിരുന്നു.

എന്നാല്‍ തന്റെ വൈകല്യങ്ങള്‍ ലക്ഷ്യത്തിലേക്കുള്ള തടസമാണെന്ന് ഇറ വിശ്വസിച്ചിരുന്നില്ല. അവര്‍ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. നീണ്ട നാളത്തെ പോരാട്ടത്തിന് ശേഷം 2014-ല്‍ അനുകൂലമായ വിധി ഇറ നേടി. തനിക്ക് വേണ്ടി മാത്രമായിരുന്നില്ല ഇറ ഈ വിധി സമ്പാധിച്ചത്. ഏതെങ്കിലും തരത്തില്‍ വൈകല്യമുള്ള എല്ലാവര്‍ക്കും അര്‍ഹതപ്പെട്ട സ്ഥാനം ലഭിക്കാന്‍ വേണ്ടി കൂടിയായിരുന്നു. വിധി ലഭിച്ചെങ്കിലും നിയമനം ലഭിക്കാതെ മൂന്നു മാസത്തിലധികം ഇറയ്ക്കു കാത്തിരിക്കേണ്ടി വന്നു. ഈ സമയത്ത് നാലാമത് ഒരു തവണ കൂടി പരീക്ഷ എഴുതാന്‍ ഇറ തീരുമാനിച്ചു. ആ ശ്രമത്തിലാണ് ഒന്നാം സ്ഥാനം ഇറയ്ക്ക് ലഭിച്ചത്.

Ads by Google
Friday 12 Jul 2019 12.29 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW