Friday, August 23, 2019 Last Updated 47 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 11.22 AM

കൊല്ലപ്പെട്ട അര്‍ജുന് മാതാപിതാക്കള്‍ ബൈക്ക് മേടിച്ച് നല്‍കിയത് കടം വാങ്ങി ; ഒരു വര്‍ഷം മുമ്പത്തെ അപകടത്തില്‍ വീട്ടുകാര്‍ ചികിത്സയ്ക്കായി മുടക്കിയത് ലക്ഷങ്ങള്‍

uploads/news/2019/07/321303/arjun-murdercase.jpg

കൊച്ചി: പകയെ തുടര്‍ന്ന് യുവാവിനെ കൂട്ടുകാര്‍ ചേര്‍ന്ന് കൊന്നു ചതുപ്പില്‍ താഴ്ത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ട അർജുന്‍ മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണിയെന്ന് പോലീസ്. അർജുന്റെ പേരിൽ പനങ്ങാട് പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകളുണ്ട്. ഇതിനു പുറമേ മറയൂരിലും ലഹരിമരുന്നു കേസിൽ പെട്ടിരുന്നതായി നാട്ടുകാർ പറയുന്നു. അർജുനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി റോണിയയും ലഹരി വിൽപനയിൽ സജീവമായിരുന്നു. ഇയാള്‍ക്ക് ഗുണ്ടാ പ്രവർത്തനവും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.

കൊല്ലപ്പെട്ട അർജുനും സുഹൃത്ത് അബിനും കഴിഞ്ഞ വർഷം കളമശേരിയിൽ വച്ച് അപകടത്തിൽ പെട്ടിരുന്നു. സംഭവസ്ഥലത്തു വച്ചു തന്ന അബിൻ മരിച്ചു. അർജുനാകട്ടെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ മാസങ്ങളോളം ചികിത്സയിലായിരുന്നു. ഈ അപകടത്തില്‍ അർജുനെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വരാൻ പിതാവ് ലക്ഷങ്ങളാണ് ചെലവാക്കിയത്. പത്തുലക്ഷത്തിലേറെ രൂപ കടമുണ്ട് അർജുന്റെ പിതാവിന്.വീടും പുരയിടവുമെല്ലാം ജപ്തി ഭീഷണിയിലാണെന്നു ബന്ധുക്കൾ പറയുന്നു. ഈ അപകടത്തിലെ പകയാണ് കൊലപാതകത്തിലേക്കും നയിച്ചത്.

അപകടം നടന്ന ദിവസം അർജുൻ എബിനെ വീട്ടിൽ വന്നു കൂട്ടികൊണ്ടു പോകുകയായിരുന്നത്രെ. അത് മനപ്പൂർവമായിരുന്നെന്നും അർജുൻ അബിനെ കൊലപ്പെടുത്താന്‍ വേണ്ടി മനപ്പൂര്‍വ്വം വിളിച്ചുകൊണ്ടുപോകുകയായിരുന്നു എന്നുമാണ് അബിന്റെ സഹോദരന്‍ നിബിൻ വിശ്വസിച്ചിരുന്നത്. പലപ്പോഴും ലഹരിയിലായിരിക്കുമ്പോൾ ഇതു പറഞ്ഞ് അർജുനെ നിബിൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. രണ്ടര മണിക്കൂര്‍ കൊണ്ടാണ് അര്‍ജുനെ കൂട്ടുകാര്‍ കൊലപ്പെടുത്തിയതും ചതുപ്പില്‍ താഴ്ത്തിയതും. സംഭവദിവസം രാത്രി പത്തിന് വീട്ടിൽ നിന്ന് അർജുനെ വിളിച്ചിറക്കി പട്ടിക കൊണ്ടും കല്ലു കൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ചതുപ്പിൽ താഴ്ത്തുകയായിരുന്നു.

വിവരം പുറത്തുവരാതിരിക്കാന്‍ സംഘം ആസൂത്രണം ചെയ്തതും പലതരം തന്ത്രങ്ങളാണ്. അര്‍ജുന്റെ മൃതദേഹം പൊങ്ങി വരാതിരിക്കാന്‍ കല്ലുകള്‍ കെട്ടി. ഇവിടെ ഒരു തെരുവുനായയുടെ ജഡവും കണ്ടെത്തിയിരുന്നു. അതും പ്രതികള്‍ തന്നെ ചെയ്തതാണെന്നാണ് വിവരം. മൃതദേഹം ചീഞ്ഞുനാറി ദുർഗന്ധം പുറത്തുരുന്നത് നായ ചത്തു നാറുന്നതാണെന്നു വിചാരിക്കാന്‍ ഒരു തെരുവ് നായയെയും കൊന്നിട്ടു. അർജുന്റെ മൊബൈൽ ഫോൺ തമിഴ്നാട്ടിലേയ്ക്കുള്ള ഒരു ലോറിയിൽ കയറ്റിവിട്ടതായിരുന്നു ഒരു തന്ത്രം. മയക്കുമരുന്ന് തേടി അര്‍ജുന്‍ ഈ വഴി പോകുമായിരുന്നതിനാല്‍ സ്വാഭാവികമായും പൊലീസ് അന്വേഷണം മൊബൈൽ സിഗ്നലുകളെ പിന്തുടർന്ന് പോകുമെന്ന് ഇവര്‍ കരുതി. അർജുനെ പറ്റി ചോദിക്കുന്നവരോട് ഇവർ എല്ലാവരും ഒരേ മറുപടി തന്നെ നൽകിയെന്നാണ് സൂചന. പൊലീസ് ചോദ്യം ചെയ്തപ്പോഴും പിടികൊടുക്കാതെ പിടിച്ചു നിന്നു.

മയക്കുരുന്ന് കടത്തിലെ കണ്ണികളില്‍ ഒരാളായിരുന്നു അര്‍ജുനെന്നാണ് പോലീസിന് കിട്ടിയിട്ടുള്ള വിവരം. അര്‍ജുനും കൊലപാതക പ്രതികളും അടങ്ങുന്ന സംഘങ്ങൾ ഇതര സംസ്ഥാനങ്ങളിൽ നിന്നു ലഹരിമരുന്ന് എത്തിക്കുകയും വിതരണം ചെയ്തിരുന്നതായി നാട്ടുകാര്‍ക്കും അറിയാം. പൊലീസിനെ വെട്ടിക്കാനാണ് താന്‍ സ്പോർട്സ് ബൈക്ക് ഉപയോഗിച്ചിരുന്നതെന്നു ഇവർ പറയാറുണ്ടായിരുന്നെന്നും നാട്ടുകാർ വെളിപ്പെടുത്തുന്നു. ലോണെടുത്താണ് മാതാപിതാക്കൾ അര്‍ജുന് ബൈക്ക് വാങ്ങി നൽകിയത്. കേസിലെ ഒന്നാം പ്രതി റോണിയും മയക്കുമരുന്ന് കടത്തിലെ സുപ്രധാന കണ്ണികളില്‍ ഒരാളും അനേകം ഗുണ്ടാകേസുകളില്‍ പ്രതിയുമാണ്. ഇയാള്‍ക്കെതിരേയും ഒട്ടേറെ കേസുകളുണ്ടെന്ന് പോലീസ് പറയുന്നു.

Ads by Google
Friday 12 Jul 2019 11.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW