Thursday, August 22, 2019 Last Updated 3 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.35 AM

ഇന്റഗ്രേറ്റഡ്‌ പഞ്ചവത്സര എല്‍എല്‍.ബി: സംവരണ പട്ടികയായി

തിരുവനന്തപുരം: 2019-ലെ ഇന്റഗ്രേറ്റഡ്‌ പഞ്ചവത്സര എല്‍എല്‍.ബി. കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ഥികളില്‍ സാമുദായിക സംവരണം, പ്രത്യേക സംവരണം, ശാരീരിക ക്ഷമത കുറഞ്ഞവര്‍ക്കുള്ള സംവരണം എന്നിവയ്‌ക്ക്‌ അര്‍ഹരായവരുടെ കാറ്റഗറി പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
റാങ്ക്‌ പട്ടികയിലോ കാറ്റഗറി പട്ടികയിലോ ഉള്‍പ്പെട്ടുവെന്ന കാരണത്താല്‍ പ്രവേശനത്തിനു യോഗ്യത നേടണമെന്നില്ല. 2019-ലെ ഇന്റഗ്രേറ്റഡ്‌ പഞ്ചവത്സര എല്‍എല്‍.ബി. പ്രവേശനത്തിനുള്ള സര്‍ക്കാര്‍ അംഗീകൃത പ്രോസ്‌പെക്‌ടസിലെ യോഗ്യതാ മാനദണ്‌ഡങ്ങള്‍ പ്രവേശന സമയത്ത്‌ വിദ്യാര്‍ത്ഥി നേടിയിരിക്കണം. സര്‍ക്കാര്‍/സ്വാശ്രയ ലോ കോളജുകളിലെ ഇന്റഗ്രേറ്റഡ്‌ പഞ്ചവത്സര എല്‍എല്‍.ബി. കോഴ്‌സ്‌ പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ്‌ നടപടി ഉടന്‍ ആരംഭിക്കും.

Ads by Google
Friday 12 Jul 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW