Tuesday, August 20, 2019 Last Updated 16 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.31 AM

ബി.ജെ.പി. അവിശ്വാസത്തെ ഭയക്കുന്നതെന്തിന്‌?

uploads/news/2019/07/321191/bft2.jpg

കോണ്‍ഗ്രസ്‌- ജെ.ഡി.എസ്‌. സഖ്യം ന്യൂനപക്ഷമായിട്ടും ബി.ജെ.പി. അവിശ്വാസപ്രമേയത്തിനു മുതിര്‍ന്നേക്കില്ല. പകരം ധാര്‍മികത ഉയര്‍ത്തി മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമി രാജിവയ്‌ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണവര്‍.

അവിശ്വാസപ്രമയത്തെ എന്തിനു ഭയക്കണം?

കോണ്‍ഗ്രസ്‌- ജെ.ഡി.എസ്‌ എം.എല്‍.എമാര്‍ 16 പേരാണ്‌ ഇതുവരെ രാജി സമര്‍പ്പിച്ചിരിക്കുന്നത്‌. ഇവരില്‍ ഭൂരിഭാഗത്തിന്റെയും രാജി ഇനിയും സ്‌പീക്കര്‍ കൈപ്പറ്റിയിട്ടില്ല. രാജി സ്വീകരിക്കപ്പെട്ടില്ലെങ്കില്‍ സഭയുടെ അംഗബലം 224 ആയി തുടരും. അങ്ങനെയൊരു ഘട്ടത്തില്‍ വിശ്വാസവോട്ട്‌ നടന്നാല്‍ ഭരണകക്ഷിക്ക്‌ അനായാസ വിജയമാകും ഫലം. വിപ്പുനല്‍കി അവര്‍ എം.എല്‍.എമാരെ തങ്ങളുടെ വഴിക്കാക്കും.

അവിശ്വാസ പ്രമേയവും വിശ്വാസവോട്ടും

വിശ്വാസവോട്ട്‌ മുഖ്യമന്ത്രി അവതരിപ്പിക്കുന്നതാണ്‌. സഭയില്‍ സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കാനുള്ള ഈ നടപടി സ്‌പീക്കറുടെയോ ഗവര്‍ണറുടെയോ അനുമതിയോടെയോ അനുമതി കൂടാതെയോ ആകാം. നേരേമറിച്ച്‌ ഭരണകക്ഷിയുടെ അംഗബലം കുറഞ്ഞെന്ന്‌ ഉറപ്പിക്കുന്ന ഘട്ടത്തില്‍ പ്രതിപക്ഷം കൊണ്ടുവരുന്നതാണ്‌ അവിശ്വാസപ്രമേയം.

തമിഴ്‌നാട്‌ മോഡല്‍?

2017- ല്‍ അണ്ണാഡി.എം.കെ. സര്‍ക്കാരിലെ 18 എം.എല്‍.എമാരാണ്‌ മുന്‍ നേതാവ്‌ ടി.ടി.വി. ദിനകരനോടു കൂറ്‌ പ്രഖ്യാപിച്ച്‌ രാജിവച്ചത്‌. ഇതോടെ സര്‍ക്കാര്‍ ന്യൂനപക്ഷമായി.
പക്ഷേ, സ്‌പീക്കര്‍ പി. ധനപാല്‍ ഈ എം.എല്‍.എമാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കുകയാണു ചെയ്‌തത്‌. തുടര്‍ന്നു സ്‌പീക്കറുടെ തീരുമാനത്തിന്റെ സാധുത ചോദ്യംചെയ്‌ത്‌ എം.എല്‍.എമാര്‍ മദ്രാസ്‌ ഹൈക്കോടതിയെയും പിന്നീടു സുപ്രീം കോടതിയെയും സമീപിച്ചു. എന്നാല്‍, രണ്ടു കോടതികളും സ്‌പീക്കറുടെ തീരുമാനം ശരിവച്ചു. ഇതോടെ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങി.
പാര്‍ട്ടി വിപ്പ്‌ ലംഘിച്ചാല്‍...

വിപ്പു ലംഘിക്കുന്ന എം.പിമാര്‍ക്ക്‌ കൂറുമാറ്റനിരോധന നിയമപ്രകാരം സഭയില്‍ അയോഗ്യത കല്‍പ്പിക്കാം. അതിനാല്‍, വിമത എം.എല്‍.എമാരെ പാഠം പഠിപ്പിക്കാന്‍ തമിഴ്‌നാട്‌ മോഡല്‍ പരീക്ഷിക്കാനുള്ള നീക്കത്തിലാണ്‌ കോണ്‍ഗ്രസ്‌- ജെ.ഡി.എസ്‌. സഖ്യം.

Ads by Google
Friday 12 Jul 2019 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW