Tuesday, August 20, 2019 Last Updated 16 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.30 AM

സത്യത്തെ ഇങ്ങനെ ക്രൂശിക്കരുതേ...

"സഭാധികാരികള്‍ വിമര്‍ശനത്തിന്റെ മുനയില്‍"എന്ന തലക്കെട്ടില്‍ റവ.ഡോ.തോമസ്‌ മൂലയില്‍ വ്യാഴാഴ്‌ച മംഗളം ദിനപത്രത്തില്‍ എഴുതിയ ലേഖനം കണ്ടു. കഥയറിയാതെ ആട്ടം കാണുന്നവനെ പോലെയാണ്‌ ലേഖകന്‍. അപ്പനെ മക്കള്‍ തല്ലിയെന്നുള്ള ആരോപണം താങ്കള്‍ തന്നെ ആത്മപരിശോധന ചെയ്‌തു തിരുത്തുക. ബൈബിളിലെ മുടിയനായ പുത്രന്റെ ഉപമ ഈ മെത്രാപ്പോലീത്താ തന്റെ പ്രവൃത്തിയാല്‍ മുടിയനായ പിതാവിന്റെ ഉപമയാക്കി മാറ്റിയാല്‍ മക്കള്‍ എങ്ങനെയാണ്‌ പ്രതികരിക്കാതിരിക്കുന്നത്‌. യേശു പറഞ്ഞ മുടിയനായ പുത്രന്റെ ഉപമ നിലനിര്‍ത്തുക അവരുടെ പ്രവാചക ദൗത്യമാണ്‌. ഒരു കാര്യം എഴുതിയത്‌ സ്വീകാര്യമാണ്‌: ഒന്നും ആരും ചോദ്യം ചെയ്യരുതെന്നു പറയുന്നില്ല. എന്നാല്‍, അതിന്‌ ചില നടപടിക്രമങ്ങളും കീഴ്‌ വഴക്കങ്ങളുമുണ്ടെന്നു തുടര്‍ന്നു എഴുതുന്ന ലേഖകന്റെ നല്ല മനസ്സിനെ ആദരിക്കുന്നു.
17 വര്‍ഷങ്ങമായി കാനോനിക സമിതിയായ പ്രിസ്‌ബറ്ററല്‍ കൗണ്‍സിലില്‍ (വൈദിക സെനറ്റ്‌ ) തുടരുന്ന എനിക്ക്‌ തുറന്നു പറയുവാന്‍ കഴിയും എറണാകുളംഅങ്കമാലി അതിരൂപതയിലെ വൈദികര്‍ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടുണ്ട്‌. ഈ ലേഖനം വായിച്ചു കഴിയുമ്പോള്‍ നടപടി ക്രമങ്ങള്‍ പാലിക്കാത്തത്‌ അദ്ധ്യക്ഷനല്ലേയെന്നു സംശയിക്കും.പ്രശ്‌നങ്ങളുടെ തുടക്കം 2016 മാര്‍ച്ച്‌ 18-നാണ്‌. അതിരൂപത ഫിനാന്‍സ്‌ കൗണ്‍സിലിന്റെ അസാധാരണ യോഗം വിളിച്ചുകൂട്ടുകയും ഭൂമി വില്‍പനയ്‌ക്കായുള്ള സ്വതന്ത്ര ചുമതല ഫിനാന്‍സ്‌ ഓഫീസറെ ഏല്‍പിക്കുകയും ചെയ്‌തു. പൗരസ്‌ത്യ സഭകള്‍ക്കായുള്ള കാനന്‍ നിയമം 214, അതിരൂപത ചട്ടം 123 എന്നിവയുടെ ലംഘനമാണിത്‌. ഈ നിയമങ്ങളനുസരിച്ച്‌ 25 കോടിക്കും 50 കോടി രൂപയ്‌ക്കും മദ്ധ്യേ സഭാ സ്വത്ത്‌ വില്‍ക്കണമെങ്കില്‍ സ്‌ഥിരം സിനഡിന്റെ സമ്മതത്തോടെ ശ്രേഷ്‌ഠ മെത്രാപ്പോലീത്തയുടെ കല്‍പന ആവശ്യമാണ്‌. 301 സെന്റ്‌ സ്‌ഥലം 27 കോടി രൂപയ്‌ക്ക്‌ വില്‍ക്കാന്‍ കല്‍പന പുറപ്പെടുവിച്ചപ്പോള്‍ ഈ നിയമം പാലിച്ചിരുന്നില്ല. സഹായമെത്രാന്മാരെ ഇക്കാര്യത്തില്‍ കൂറ്റപ്പെടുത്തിയിട്ടു കാര്യമില്ല.
ഋഛ1022 അനുസരിച്ചു രൂപതാ അദ്ധ്യക്ഷനു മാത്രമാണ്‌ സ്‌ഥാവരജംഗമ വസ്‌തുക്കളുടെ മേല്‍ അധികാരം. നിയമകാര്യം, കാര്യനിര്‍വ്വഹണം, നീതിന്യായം എന്നീ കാര്യങ്ങള്‍ കാനന്‍ നിയമപ്രകാരം രൂപതാദ്ധ്യക്ഷനില്‍ മാത്രം നിക്ഷിപ്‌തമാണ്‌. സഹായമെത്രാന്മാര്‍ക്ക്‌ അധികാരമില്ല (പിന്നെ എത്‌ കുറ്റത്തിനാണ്‌ അവരെ സസ്‌പെന്‍ഡ്‌ചെയ്‌ത്‌?). 2017 നവംബര്‍ 28-ന്‌ ചേര്‍ന്ന വൈദിക സെനറ്റില്‍ അഭിവന്ദ്യ മെത്രാപ്പോലീത്ത അദ്ധ്യക്ഷനായിരുന്നു. സാമ്പത്തിക കാര്യങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ അംഗങ്ങള്‍ കണക്കില്‍ തെറ്റു കണ്ടെത്തുന്നു. വൈദികരില്‍ നിന്ന്‌ ഒരു അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ മെത്രാപ്പോലിത്ത കല്‍പന പുറപ്പെടുവിക്കുന്നു. ഇതുപ്രകാരം ഫാ. ബെന്നിയുടെ നേതൃത്വത്തില്‍ ആറ്‌ അംഗങ്ങളുള്ള കമ്മിഷന്‍ ഇടക്കാല റിപ്പോര്‍ട്ട്‌ വൈദിക സമിതിയില്‍ അവതരിപ്പിച്ചപ്പോള്‍ ചികിത്സയിലായിരുന്ന മെത്രാപ്പോലീത്ത ഈ യോഗത്തില്‍ സന്നിഹിതനായിരുന്നില്ല. പകരം അദ്ധ്യക്ഷത വഹിക്കാന്‍ സഹായമെത്രാനെ ചുമതലപ്പെടുത്തിയിരുന്നു.
രാജ്യത്തിന്റെ നിയമങ്ങളും കാനന്‍ നിയമങ്ങളും ഭൂമി വില്‍പനയില്‍ ലംഘിക്കപ്പെട്ടതായി ബെന്നി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 27 കോടി രൂപ അതിരൂപതയ്‌ക്കു ലഭിക്കേണ്ട സ്‌ഥാനത്ത്‌ 9.13 കോടി രൂപ മാത്രം വരവ്‌. (വിപണിവില അനുസരിച്ച്‌ 46 കോടി രൂപയ്‌ക്ക്‌ വില്‍ക്കേണ്ട കണ്ണായ ഭുമിയാണിത്‌). മാത്രമല്ല, ആധാരത്തില്‍ വിലകാണിച്ചിരിക്കുന്നത്‌13.51 കോടി രൂപ മാത്രം. സിവില്‍ നിയമ ലംഘനം വ്യക്‌തം.
Income tax act12/3, ണ്ട്യഗ്നണ്ഡനു ന്ധന്ററ്റ ന്റ്യന്ധ194(ക്ക), Income tax act(269SS), Income tax act139(4A), ണ്ട്യഗ്നണ്ഡനു ന്ധന്ററ്റ ന്റ്യന്ധ12ക്ക തുടങ്ങി പല നിയമ ലംഘനങ്ങള്‍. Income tax edpartment അടുത്ത കാലത്ത്‌ മൂന്നു കോടി രൂപ അതിരൂപതയ്‌ക്ക്‌ പിഴ ചുമത്തുകയും അതില്‍ 50 ലക്ഷം രൂപ അടയ്‌ക്കുകയും ചെയ്‌തത്‌ നിയമ ലംഘനത്തിനു തെളിവല്ലേ?.

ഇനി കാനന്‍ നിയമ ലംഘനങ്ങള്‍

ങ്ങങ്ങട്ടബ്ല:262, 263, 177, 215, 264, 271, 934,10351042 തുടങ്ങിയ വകുപ്പുകള്‍ ലംഘിച്ചിരിക്കുന്നു. അതിരൂപത അദ്ധ്യക്ഷന്‌ ജന്മം കൊടുക്കുന്നത്‌ സഭയുടെ ഭരണഘടനയാണ്‌. ഭരണകൂടം തന്നെ നിയമ ലംഘകരായാല്‍ സഭാ വിശ്വാസികള്‍ എങ്ങനെ നിയമം പാലിക്കും?. പണത്തിനു പകരം കോട്ടപ്പടിയിലും ദേവികുളത്തും സ്‌ഥലം ലഭിച്ചെന്ന ന്യായീകരണം നിലനില്‍ക്കില്ല. ഇവ വാങ്ങിക്കാന്‍ എശിമിരല ഇീൗിരശഹ ഉം ആലോചന സമിതിയും അനുവാദം കൊടുത്തിട്ടില്ല. 80 കോടിയുടെ കടം വീട്ടാന്‍ ഭൂമി വില്‍ക്കുമ്പോള്‍ വീണ്ടും കോട്ടപ്പടിയില്‍ സ്‌ഥലം വാങ്ങാന്‍ 10 കോടി രൂപ ബാങ്കില്‍ നിന്നു വായ്‌പയെടുത്തു. അകത്തു ചര്‍ച്ച ചെയ്‌തു പ്രശ്‌നങ്ങള്‍ വിട്ടുവീഴ്‌ചയോടെ പരിഹരിക്കാന്‍ വൈദിക സെനറ്റ്‌ യോഗം 2018 ജനുവരി നാലിനു വിളിച്ചു. മെത്രാപ്പോലിത്തയാണു യോഗം വിളിച്ചത്‌. ഭൂരിപക്ഷം അംഗങ്ങളും എത്തിച്ചേര്‍ന്നെങ്കിലും മെത്രാപ്പോലിത്ത മുറിയില്‍ തന്നെ ബന്ദിയാക്കി വച്ചിരിക്കുന്നതിനാല്‍ പങ്കെടുങ്കില്ലെന്നു രേഖാമൂലം അറിയിപ്പു നല്‍കുന്നു. എല്ലാ പ്രശ്‌നങ്ങളും അന്നു അവസാനിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നതായിരുന്നു.
2018 ജനുവരി 10നു സിനഡിലെ അഞ്ച്‌ മെത്രാന്മാര്‍ വൈദിക സെനറ്റ്‌ യോഗത്തില്‍ സംബന്ധിച്ചു. പ്രശ്‌നങ്ങള്‍ കേട്ടു അവര്‍ പോയി. ഞങ്ങള്‍ക്കുണ്ടായ സാമ്പത്തിക നഷ്‌ടം ആരു പരിഹരിക്കും? സഭയ്‌ക്കുണ്ടായ ധാര്‍മിക അധ:പതനത്തിന്‌ ആരു മറുപടി പറയും?. വൈദികര്‍ സത്യത്തിനു വേണ്ടി ഒരുമിച്ചു ചേരണമെന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖയില്‍ പറയുന്നു (മ്മഗ്ന. 8).ഇതു മുറിക്കകത്ത്‌ മാത്രമായി പരിമിതപ്പെടുത്തല്ലേ.

ഫാ.ജോസ്‌ വൈലിക്കോടത്ത്‌

Ads by Google
Friday 12 Jul 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW