Tuesday, August 20, 2019 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.28 AM

ബാങ്കുകള്‍ സര്‍ഫാസി നിയമം വളച്ചൊടിക്കുന്നു: നിയമസഭാ സമിതി

കല്‍പ്പറ്റ: സര്‍ഫാസി നിയമം മനുഷ്യത്വരഹിതമായി നടപ്പാക്കുന്നതു മൂലം വായ്‌പയെടുത്തവര്‍ക്കു നീതി നിഷേധിക്കപ്പെടുന്നുവെന്ന്‌ നിയമസഭാ സമിതി.
സര്‍ഫാസി നിയമത്തിന്റെ പ്രത്യഘാതം പഠിക്കാന്‍ നിയോഗിക്കപ്പെട്ട എസ്‌.ശര്‍മ്മ എം.എല്‍.എ അധ്യക്ഷനായുളള നിയമസഭാ സമിതി വയനാട്ടില്‍ നടത്തിയ തെളിവെടുപ്പിനിടെയാണ്‌ ഇക്കാര്യം അഭിപ്രായപ്പെട്ടത്‌. വന്‍കിടക്കാര്‍ക്കെതിരേ കൊണ്ടുവന്ന നിയമത്തില്‍ കുടുങ്ങിയത്‌ ഏറെയും സാധാരണക്കാരായ കര്‍ഷകരാണ്‌.
നിരവധിപ്പേര്‍ക്കു കിടപ്പാടം നഷ്‌ടപ്പെട്ടു. വ്യവസ്‌ഥകള്‍ അട്ടിമറിച്ചും വക്രീകരിച്ചുമാണു ബാങ്കുകള്‍ നിയമം നടപ്പാക്കിയത്‌. കേന്ദ്രനിയമത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെങ്കിലും നിയമത്തിന്റെ സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. അടുത്ത മാസം തന്നെ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമെന്നും സമിതി അധ്യക്ഷന്‍ പറഞ്ഞു.
സഹകരണബാങ്കുകള്‍ സര്‍ഫാസി നിയമം നടപ്പാക്കുന്നതു നിയന്ത്രിച്ചുകൊണ്ടുളള ഉത്തരവിറക്കാന്‍ സര്‍ക്കാറിന്‌ നിര്‍ദേശം നല്‍കും. കല്‍പ്പറ്റ പൊതുമരാമത്ത്‌ വകുപ്പ്‌ റസ്‌റ്റ്‌ ഹൗസില്‍ നടന്ന സിറ്റിങ്ങില്‍ സമിതി അംഗങ്ങളായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, ഇ.എസ്‌ ബിജിമോള്‍, സി.കെ ശശീന്ദ്രന്‍, അഡ്വ.എം ഉമ്മര്‍ എന്നിവര്‍ക്ക്‌ പുറമേ ജില്ലാ കലക്‌ടര്‍ എ.ആര്‍ അജയകുമാര്‍, നിയമസഭാ സെക്രട്ടറിയറ്റ്‌ അണ്ടര്‍ സെക്രട്ടറി കെ. കൃഷ്‌ണന്‍ കുട്ടി എന്നിവരും പങ്കെടുത്തു.

Ads by Google
Friday 12 Jul 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW