Monday, August 26, 2019 Last Updated 18 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.14 AM

ജയിലിലെ ഫോണ്‍വിളി: ക്രൈം ബ്രാഞ്ച്‌ അന്വേഷിക്കും

uploads/news/2019/07/321164/k9.jpg

തിരുവനന്തപുരം : സംസ്‌ഥാനത്തെ ജയിലുകളില്‍ ഉദ്യോഗസ്‌ഥരുടെ ഒത്താശയോടെ തടവുപുള്ളികള്‍ നടത്തുന്ന ഫോണ്‍വിളികളെക്കുറിച്ച്‌ ക്രൈം ബ്രാഞ്ച്‌ ഐ.ജി: എസ്‌. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷിക്കും.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ശ്രീജിത്തിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിനായിരിക്കും അന്വേഷണച്ചുമതല. ഇതുസംബന്ധിച്ച ഉത്തരവ്‌ ഇറങ്ങി.
ജയില്‍മേധാവിയായി ഡി.ജി.പി: ഋഷിരാജ്‌സിങ്‌ ചുമതലയേറ്റയുടന്‍ കണ്ണൂര്‍, തൃശൂര്‍ ജയിലുകളില്‍ മിന്നല്‍ പരിശോധന നടത്തി, ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷയനുഭവിക്കുന്നവരില്‍ നിന്നുള്‍പ്പെടെ സ്‌മാര്‍ട്‌ ഫോണുകളും മറ്റും പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ പോലീസ്‌ അന്വേഷണം ആവശ്യപ്പെട്ട്‌ ഋഷിരാജ്‌ സിങ്‌ സംസ്‌ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബഹ്‌റയ്‌ക്ക്‌ കത്തെഴുതി. ഇതിന്റെ വെളിച്ചത്തിലാണു അന്വേഷണം ക്രൈം ബ്രാഞ്ചിന്‌ കൈമാറാന്‍ നിര്‍ദേശിച്ചത്‌.
കൊടിസുനി ഉള്‍പ്പെടെ ടി.പി. കേസിലെ പ്രതികള്‍ ജയിലിനകത്തുവച്ചുതന്നെ ക്വട്ടേഷനുകള്‍ക്ക്‌ നേതൃത്വംവഹിച്ചിരുന്നുവെന്ന്‌ പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ജയിലിനുപുറത്തെ പല ഉന്നതരുമായി ഇവര്‍ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി.

Ads by Google
Friday 12 Jul 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW