Tuesday, August 20, 2019 Last Updated 14 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.06 AM

യു.കെയില്‍ തട്ടിപ്പിന്‌ അറസ്‌റ്റിലായ പാക്‌ പൗരന്‍ ഇമ്രാന്റെ അടുപ്പക്കാരന്‍

ലണ്ടന്‍: അമേരിക്കന്‍ നിക്ഷേപകരെ വഞ്ചിച്ച കേസില്‍ യു.കെയില്‍ അറസ്‌റ്റിലായ പാക്‌ വ്യവസായിക്കു പാക്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ബന്ധമുള്ളതായി സൂചന.
അബ്‌രാജ്‌ ഗ്രൂപ്പ്‌ സ്‌ഥാപകനായ ആരിഫ്‌ നഖ്‌വി കഴിഞ്ഞ ഏപ്രിലിലാണ്‌ ഹീത്രൂ വിമാനത്താവളത്തില്‍നിന്നും പിടിയിലാകുന്നത്‌. തുടര്‍ന്ന്‌ 20 മില്ല്യണ്‍ യു.എസ്‌. ഡോളറിന്റെ ജാമ്യത്തില്‍ വിടുകയായിരുന്നു. എന്നാല്‍, ആരിഫിനെ പിടികൂടിയ സമയത്ത്‌ ആവശ്യമെങ്കില്‍ ബന്ധപ്പെടുന്നതിനുള്ള ഫോണ്‍ നമ്പറുകള്‍ കൈമാറുന്ന സമയത്ത്‌ പട്ടികയില്‍ ഇമ്രാന്റെ നമ്പറും ഉള്‍പ്പെട്ടിരുന്നതായി നഖ്‌വിയുടെ ജാമ്യത്തിനുമുമ്പായി അമേരിക്ക സമര്‍പ്പിച്ച ഫയലില്‍ ചൂണ്ടിക്കാട്ടുന്നു. 20 വര്‍ഷത്തിലധികമായി നഖ്‌വി, ഇമ്രാനുമായി സൗഹൃദം സൂക്ഷിക്കുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഹ്യൂഗോ കീത്ത്‌ സ്‌ഥിരീകരിച്ചു. കേസില്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ വാദം കേള്‍ക്കുമെന്ന്‌ ലണ്ടന്‍ കോടതി വിധിച്ചു.

Ads by Google
Friday 12 Jul 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW