Tuesday, August 20, 2019 Last Updated 1 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 03.15 PM

നോട്ടുമായി പോയ ട്രക്കിന്റെ വാതില്‍ കാറ്റത്ത് തുറന്നു; വഴിനീളെ പറന്ന നോട്ടുകള്‍ വാരിക്കൂട്ടാന്‍ വന്‍ തിരക്ക്; വീഡിയോ

uploads/news/2019/07/321072/note.jpg

അറ്റ്‌ലാന്റ : അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ കറന്‍സിയുമായി പോയ വാഹനത്തിന്റെ വാതില്‍ തുറന്ന് റോഡില്‍ നോട്ടുമഴ. ഏകദേശം 1 ലക്ഷത്തോളം (68,35,000) രൂപയാണ് റോഡില്‍ വീണത്. വാഹനം പോയ വഴിയില്‍ നോട്ടുകള്‍ വീണു കിടക്കുന്നതിന്റെയും ആളുകള്‍ വാഹനം നിര്‍ത്തി നോട്ടുകള്‍ പെറുക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അറ്റ്‌ലാന്റ ഇന്റര്‍സ്‌റ്റേറ്റ് 285 ഹൈവേയിലാണ് സംഭവം.

നോട്ടുമഴ കണ്ടവര്‍ കണ്ടവര്‍ വാഹനം നിര്‍ത്തി നോട്ടുകള്‍ പെറുക്കുന്ന കാഴ്ചയാണ് പുറത്തു വന്നിരിക്കുന്നത്. ഉദ്യോഗസ്ഥരും നോട്ടുമായി പോയ ട്രക്കിന്റെ ജീവനക്കാരും നോട്ടുകള്‍ പെറുക്കാന്‍ ശ്രമം നടത്തിയെങ്കിലും വളരെ കുറച്ചു നോട്ടുകള്‍ മാത്രമേ കിട്ടിയുള്ളൂ. ആളുകളുടെ ഭാഗത്തു നിന്നും പെട്ടെന്നുണ്ടായ പ്രകോപനം മനസിലാക്കാമെന്നും എന്നാല്‍, പണം എടുത്ത നടപടി മോഷണത്തിന് തുല്യമാണെന്നും അതുകൊണ്ടു തന്നെ പണം തിരികെ തിരിച്ചു തരേണ്ടി വരുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Ads by Google
Thursday 11 Jul 2019 03.15 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW