Thursday, August 22, 2019 Last Updated 15 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 02.58 PM

മോറട്ടോറിയം നീട്ടിക്കിട്ടാന്‍ കേന്ദ്രം റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടണം: കര്‍ഷക ആത്മഹത്യ ലോക്‌സഭയില്‍ ഉന്നയിച്ച് രാഹുല്‍ഗാന്ധി

Rahul Gandhi, farmer issues,loksabha

ന്യൂഡല്‍ഹി: വയനാട്ടിലെ കര്‍ഷക ആത്മഹത്യ ലോക്‌സഭയില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി. മോറട്ടോറിയം കാലാവധി നീട്ടി നല്‍കാത്തതിനെ തുടര്‍ന്ന് കേരളത്തിലെ കര്‍ഷകര്‍ വലയുന്ന കാര്യവും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു. പുല്‍പളളി മരക്കടവ് സ്വദേശി ചുളുഗോഡി എങ്കിട്ടന്‍ എന്ന കര്‍ഷകന്‍ കഴിഞ്ഞ ദിവസം വിഷം കഴിച്ച് ആത്മഹത്യ ചെയ്തത് പറഞ്ഞാണ് രാഹുല്‍ തുടങ്ങിയത്.

'കടബാധ്യതയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വയനാട്ടില്‍ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനാല്‍ വയനാട്ടില്‍ മാത്രം എട്ടായിരത്തോളം കര്‍ഷകര്‍ക്കാണ് ബാങ്കുകള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ബാങ്കുകള്‍ അവരുടെ വസ്തുവകകള്‍ ജെപ്തി ചെയ്യുകയാണ്. ഇതാണ് കാര്‍ഷിക ആത്മഹത്യ വര്‍ധിക്കാന്‍ കാരണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കര്‍ഷക വായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് 2019 ഡിസംബര്‍ 31 വരെ സംസ്ഥാന സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം ഈ മോറട്ടോറിയം അംഗീകരിച്ച് നടപടികള്‍ ഒഴിവാക്കുന്നതിന് ബാങ്കുകളോട് ആവശ്യപ്പെടാന്‍ റിസര്‍വ് ബാങ്കിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ഉന്നയിച്ചു.

ബജറ്റില്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് ആശ്വാസകരമാകുന്ന ഒന്നുമില്ലെന്നും രാജ്യത്തെ കര്‍ഷകര്‍ ദുരിതത്തിലാണെന്നും രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞു. കര്‍ഷകരുടെ ദുരവസ്ഥയ്ക്ക്, സ്വാതന്ത്രത്തിന് ശേഷം ഇത്രനാളും രാജ്യം ഭരിച്ചവരും ഉത്തരവാദികളാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് മറുപടി നല്‍കി. കോണ്‍ഗ്രസ്സിന്റെ പേരെടുത്തുപറയാതെയായിരുന്നു രാജാനാഥ് സിങ്ങിന്റെ വിമര്‍ശനം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW