Monday, August 19, 2019 Last Updated 14 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 02.01 PM

ഡല്‍ഹിയില്‍ പട്ടാപ്പകല്‍ യുവതിയെ വെടിവെച്ചു കൊല്ലാന്‍ ശ്രമം; കഴുത്തിന് വെടിയേറ്റ യുവതി ആശുപത്രിയില്‍

uploads/news/2019/07/321065/shoot.jpg

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ പട്ടാപ്പകല്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ വെടിവെച്ച് കൊല്ലാന്‍ ശ്രമം. ധ്വാര്‍കയിലെ റാഡിസണ്‍ ഹോട്ടലിന് സമീപം വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ ആയിരുന്നു സംഭവം.

കിരണ്‍ ബാല (30) എന്ന യുവതിയ്ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. കാറില്‍ സഞ്ചരിക്കവേ ബൈക്കിലെത്തിയ രണ്ടംഗ അഞ്ജാത സംഘം ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഒരു വെടിയുണ്ട കഴുത്തിലാണ് തുളച്ചു കയറിയത്.

വെടിയേറ്റ് അബോധവസ്ഥയിലായ ഇവരുടെ കാര്‍ നിയന്ത്രണംവിട്ട് ഫുട്പാത്തിലേയ്ക്ക് ഇടിച്ചു കയറി. യുവതിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW