Wednesday, August 21, 2019 Last Updated 23 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 12.26 PM

യുവാവിനെ കൊന്ന് ചതുപ്പില്‍ താഴ്ത്തിയ സംഭവത്തില്‍ 'ദൃശ്യം' മോഡലില്‍ വഴിതെറ്റിക്കാന്‍ ശ്രമം; പ്രതികളെ കുടുക്കിയത് സുഹൃത്തുക്കള്‍

uploads/news/2019/07/321047/arjun_death.jpg

കുമ്പളം : എറണാകുളം നെട്ടൂരില്‍ ചതുപ്പില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ അര്‍ജുനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ തെളിവ് നശിപ്പിച്ചത് 'ദൃശ്യം' മോഡലിലെന്ന് പോലീസ്. കൊലയ്ക്ക് ശേഷം അര്‍ജുന്റെ ഫോണ്‍ അന്യസംസ്ഥാന ലോറിയിലാണ് ഉപേക്ഷിച്ചത്. അന്വേഷണം വഴിതെറ്റിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഈ ഫോണിന്റെ സിഗ്നലുകള്‍ പിന്തുടര്‍ന്ന പോലീസ് അര്‍ജുന്‍ ജീവിച്ചിരിക്കുന്നതായി തെറ്റിദ്ധരിച്ചതാണ് അന്വേഷണം വൈകാന്‍ കാരണമെന്നും പറയപ്പെടുന്നു.

സംഭവത്തില്‍ പ്രതികളെ കണ്ടെത്തി പോലീസില്‍ ഏല്‍പ്പിച്ചത് അര്‍ജുന്റെ സുഹൃത്തുക്കളെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംശയം തോന്നിയവരെ ചോദ്യം ചെയ്ത അര്‍ജുന്റെ സുഹൃത്തുക്കള്‍ പോലീസിന് മൊഴി നല്‍കാന്‍ പ്രതികളെ നിര്‍ബന്ധിച്ചുവെന്നും സ്‌റ്റേഷനില്‍ എത്തിച്ച ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

അര്‍ജുന്റെ തിരോധാനത്തില്‍ സുഹൃത്തുക്കളായ നിപിന്‍, റോണി എന്നിവരെ സംശയമുണ്ടെന്ന് കാണിച്ച് ജൂലൈ മൂന്നിന് പോലീസില്‍ പരാതി നല്‍കിഃയെങ്കിലും വേണ്ടവിധം ഗൗനിച്ചില്ലെന്ന് അര്‍ജുന്റെ പിതാവ് പറയുന്നു.

Ads by Google
Thursday 11 Jul 2019 12.26 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW