Thursday, August 22, 2019 Last Updated 4 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 11.46 AM

വിമത എംഎല്‍എ മാര്‍ ആറു മണിക്ക് മുമ്പായി സ്പീക്കര്‍ക്ക് മുന്നിലെത്തണം ; കര്‍ണാടകാ പ്രതിസന്ധിയില്‍ സുപ്രീംകോടതി നിര്‍ദേശം

uploads/news/2019/07/321039/supreme-court.jpg

ബംഗലുരു: രൂക്ഷമായ രാഷ്ട്രീയ പ്രതിസന്ധിയിലൂടെ നീങ്ങുന്ന കര്‍ണാടകയില്‍ ഒളിവില്‍ പാര്‍ക്കുന്ന വിമത എംഎല്‍എ മാര്‍ ഇന്ന് വൈകിട്ട് ആറു മണിക്കു മുമ്പായി സ്പീക്കറിന് മുന്നിലെത്തി വീണ്ടും രാജിക്കത്ത് സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം. വിമതരുടെ രാജി സാങ്കേതിക കാരണം പറഞ്ഞ് സ്വീകരിക്കാന്‍ കൂട്ടാക്കാതിരുന്ന സ്പീക്കറുടെ നടപടിക്കെതിരേ പ്രതിപക്ഷ എംഎല്‍എമാര്‍ സമര്‍%്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി മറുപടി പറഞ്ഞത്. ഇന്ന് നാലുമണിയോടെ 16 വിമത എംഎല്‍എമാര്‍ വിധാന്‍ സൗദയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇവര്‍ മുംബൈയില്‍ നിന്നും ഉച്ചയ്ക്ക് 2 മണിയോടെ ബംഗലുരുവില്‍ എത്തിച്ചേരും. പത്ത് എല്‍എംഎ മാര്‍ക്കും കര്‍ണാടകാ ഡിജിപി സുരക്ഷ നല്‍കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന നേതാക്കളെ ഭയന്ന് വിമത എംഎല്‍എമാരെ മുംബൈയിലേക്കാണ് മാറ്റിയത്. ഇവിടെയെത്തി അനുനയിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു.

അതേസമയം എച്ച്ഡി കുമാരസ്വാമിയോട് രാജി ആവശ്യപ്പെടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ പറഞ്ഞു. 2008 ല്‍ അനേകം എംഎല്‍എ മാര്‍ രാജിവെച്ചിട്ടും ബിഎസ് യദ്യൂരപ്പ രാജിവേച്ചോയെന്നു ശിവകുമാര്‍ ചോദിക്കുന്നു. വിമത എംഎല്‍എമാരെ കാണാനെത്തി പരാജയപ്പെട്ട ഡി കെ ശിവകുമാര്‍ അവസാന ശ്വാസം വരെ പോരാടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ്-ജെഡിയു സര്‍ക്കാരിനെ രക്ഷിക്കാന്‍ സ്പീക്കര്‍ എംഎല്‍എമാരുടെ രാജിക്കത്തിന് മുകളില്‍ ഇരിക്കുകയാണെന്നാണ് ബിജെപി നേതൃത്വത്തിന്റെ ആരോപണം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW