Wednesday, August 07, 2019 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 10.15 AM

ധോനിയുടെ പുറത്താകല്‍ അമ്പയറുടെ പിഴവ് കൊണ്ട് ; ലോകകപ്പ് സെമിയില്‍ തോറ്റതിന് കളി നിയന്ത്രിച്ചവരെ ചീത്ത പറഞ്ഞ് ആരാധകര്‍

uploads/news/2019/07/321031/dhoni.jpg

മാഞ്ചസ്റ്റര്‍ :ലോകകപ്പ് പോലെയുള്ള സുപ്രധാന ടൂര്‍ണമെന്റിലെ ഏറെ നിര്‍ണ്ണായകമായ മത്സരത്തില്‍ നാലാം തവണയും തോറ്റുപോയ ഇന്ത്യയുടെ പുറത്താകല്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. അവസാനം ഇല്ലാത്ത റണ്ണിനായി ഓടി മുന്‍ നായകന്‍ ധോനി പുറത്തായതോടെ ജയം കൈവിട്ടു പോയതോടെ ഇപ്പോള്‍ അമ്പയര്‍മാരെ തെറിവിളിക്കുകയാണ് ആരാധകര്‍.

ധോനിയുടെ പുറത്താകല്‍ ഒരു പക്ഷേ അമ്പയര്‍മാരുടെ ജാഗ്രതക്കുറവ് കൊണ്ടാണെന്ന് ആരാധകര്‍ പറയുന്നു. ന്യൂസിലന്റ് ഫീല്‍ഡര്‍മാരുടെ ഉജ്വല ഫീല്‍ഡിംഗിന് അമ്പയര്‍മാരുടെ സഹായം കുടി ഉണ്ടായിരുന്നെന്ന കണ്ടെത്തലാണ് അവര്‍ നടത്തുന്നത്. പത്തു പന്തില്‍ 25 റണ്‍സ് വേണമെന്ന ഘട്ടത്തിലാണ് ധോനി റണ്ണൗട്ടായത്. സ്വന്തം സ്‌കോര്‍ 49 ല്‍ നില്‍ക്കേ ലെഗ് സൈഡിലേക്ക് പന്ത് തട്ടിയിട്ട് തന്റെ അര്‍ദ്ധശതകം പൂര്‍ത്തിയാക്കി വീണ്ടും ബാറ്റിംഗ് എന്‍ഡില്‍ എത്താന്‍ ഓടുമ്പോള്‍ ഇഞ്ചുകള്‍ക്ക് അപ്പുറത്ത് വെച്ച് മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ ഡയറക്ട് ത്രോ സ്റ്റമ്പില്‍ വീഴുകയായിരുന്നു.

ഈ റണ്‍സിനായി ധോനി ബാറ്റ് ചെയ്യാന്‍ നില്‍ക്കാമ്പോള്‍ ന്യൂസിലന്റ് മൂന്നാം പവര്‍ പ്‌ളേയില്‍ ആയിരുന്നു. അഞ്ചു ഫീല്‍ഡര്‍മാര്‍ക്ക് മാത്രമേ 30 വാര സര്‍ക്കിളിന് പുറത്തു നില്‍ക്കാന്‍ കഴിയൂ എന്നിരിക്കെ ആറു കിവീസ് കളിക്കാരായിരുന്നു വെളിയില്‍ നിന്നത്. നോ ബോള്‍ വിളിക്കാമായിരുന്ന പന്ത് പിഴവ് മൂലം അമ്പയര്‍ വിളിച്ചില്ലെന്നാണ് ആരാധകരുടെ പക്ഷം. ധോനി ബാറ്റ് ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട ഗ്രാഫിക് ഇമേജ് ഉയര്‍ത്തി ട്വിറ്ററിലും മറ്റും അമ്പയര്‍മാര്‍ക്കെതിരേ ശക്തമായ പരാതിയാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. നോബോള്‍ വിളിച്ചാലും റണ്ണൗട്ട് പരിഗണിക്കുമെന്നിരിക്കെ ആ ഒരു റണ്‍സ് എക്‌സ്ട്രാ കിട്ടുന്നത് അപകടകരമായി മാറിയ ആ രണ്ടാമത്തെ റണ്ണിനായുള്ള ഓട്ടം ധോനിക്ക് ഒഴിവാക്കാന്‍ കഴിയുമായിരുന്നു എന്നാണ് കണ്ടെത്തല്‍. ഇക്കാര്യത്തില്‍ അമ്പയര്‍മാരെ ആരാധകര്‍ കുറച്ചൊന്നുമല്ല ചീത്ത വിളിക്കുന്നത്.

അതേസമയം കെയ്ന്‍ വില്യംസണും സംഘവും കളി ജയിക്കാന്‍ കള്ളത്തരം കാട്ടുകയായിരുന്നെന്ന് പറയുന്നവരും കുറവല്ല. ന്യൂസിലന്റിന്റെ 240 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 18 റണ്‍സിനാണ് തോറ്റത്. 49.3 ഓവറില്‍ 221 ന് എല്ലാവരും പുറത്തായി. നാലു മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ എളുപ്പം മടങ്ങിയതാണ് ഇന്ത്യയ്ക്ക് എല്ലാം തിരിച്ചടിയായത്. ധോനിയെ ഏഴാം നമ്പറില്‍ ബാറ്റിംഗിന് ഇറക്കിയതും വലിയ വിമര്‍ശനമായിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW