Monday, August 19, 2019 Last Updated 11 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 01.29 AM

മസഗോണ്‍ ഡോക്കില്‍ റിഗര്‍/ഇലക്‌ട്രീഷ്യന്‍

മുംബൈ മസഗോണ്‍ ഡോക്ക്‌ ഷിപ്‌ ബില്‍ഡേഴ്‌സില്‍ റിഗര്‍, ഇലക്‌ട്രീഷ്യന്‍ തസ്‌തികയില്‍ 366 ഒഴിവുണ്ട്‌്. രണ്ടുവര്‍ഷത്തേക്കാണ്‌ നിയമനം. ജൂലൈ 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
റിഗര്‍: എട്ടാം ക്ലാസ്‌ ജയം. ബന്ധപ്പട്ട ട്രേഡില്‍ നാഷനല്‍ അപ്രന്റിസ്‌ഷിപ്പ്‌ സര്‍ട്ടിഫിക്കറ്റ്‌ പരീക്ഷാ ജയം.
ഇലക്‌ട്രീഷ്യന്‍: എസ്‌.എസ്‌്സി ജയം/തത്തുല്യം. ബന്ധപ്പെട്ട ട്രേഡില്‍ നാഷനല്‍ അപ്രന്റിസ്‌ ഷിപ്പ്‌ സര്‍ട്ടിഫിക്കറ്റ്‌ പരീക്ഷാ ജയം. സമാന മേഖലയില്‍ കുറഞ്ഞത്‌ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം: 18-38 വയസ്‌. 2019 ജൂലൈ ഒന്ന്‌ അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. സംവരണ വിഭാഗക്കാര്‍ക്കു ചട്ടപ്രകാരം ഇളവുണ്ട്‌.
ശമ്പളം: സ്‌കില്‍ഡ്‌ 17000-64360 രൂപ. സെമി സ്‌കില്‍ഡ്‌ 13200-49910 രൂപ. അപേക്ഷാഫീസ്‌: 100 രൂപ എസ്‌ സി/എസ്‌ടി/ഭിന്നശേഷിക്കാര്‍ക്ക്‌ ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.mazagonodck.in എന്ന വെബ്‌സൈറ്റ്‌ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
അപേക്ഷ അയയ്‌ക്കുന്ന സമയത്ത്‌ പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ, ഒപ്പ്‌, യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സ്‌കാന്‍ ചെയ്‌ത് അപ്‌ലോഡ്‌ ചെയ്യണം.

Ads by Google
Thursday 11 Jul 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW