Friday, August 16, 2019 Last Updated 36 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 01.29 AM

ഇ.പി.എഫ്‌.ഒയില്‍ സോഷ്യല്‍ സെക്യൂരിറ്റി അസിസ്‌റ്റന്റ്‌ കേരളത്തിലും ലക്ഷദ്വീപിലും അവസരം

എംപ്ലോയീസ്‌ പ്രോവിഡന്റ്‌ ഫണ്ട്‌ ഓര്‍ഗനൈസേഷന്റെ വിവിധ റീജനുകളില്‍ 2189 സോഷ്യല്‍ സെക്യൂരിറ്റി അസിസ്‌റ്റന്റ്‌ ഒഴിവ്‌. കേരളത്തിലും ലക്ഷദ്വീപിലുമായി 27 ഒഴിവുകളുണ്ട്‌. ഏതെങ്കിലും വിഷയത്തില്‍ ബിരുദം/തത്തുല്യം, ഡേറ്റാ എന്‍ട്രിയില്‍ മണിക്കൂറില്‍ 5000 കീ ഡിപ്രഷന്‍ വേഗം, കംപ്യൂട്ടര്‍ ട്രെയിനിങ്‌ സര്‍ട്ടിഫിക്കറ്റ്‌ അഭികാമ്യം. അവസാന വര്‍ഷ ഫലം കാത്തിരിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല.
പ്രായം 18-27. പട്ടികജാതിക്കാര്‍ക്ക്‌ അഞ്ചും ഒ.ബി.സി (നോണ്‍ ക്രീമിലെയര്‍)ക്ക്‌ മൂന്നും ഭിന്നശേഷിക്കാര്‍ക്ക്‌ പത്തും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്‌. മറ്റര്‍ഹരായവര്‍ക്ക്‌ ചട്ടപ്രകാരം ഇളവു ലഭിക്കും. 2019 ജൂലൈ 21 അടിസ്‌ഥാനമാക്കി പ്രായവും യോഗ്യതയും കണക്കാക്കും. ശമ്പളം 25500 രൂപ. അപേക്ഷാഫീസ്‌ 500 രൂപ. എസ്‌.സി, എസ്‌.ടി, ഭിന്നശേഷിക്കാര്‍, സ്‌ത്രീകള്‍, വിമുക്‌തഭടന്മാര്‍ എന്നിവര്‍ക്ക്‌ 250 രൂപ. ഇവര്‍ക്ക്‌ ഒന്നാംഘട്ട പരീക്ഷയ്‌ക്കുശേഷം 250 രൂപ തിരികെ നല്‍കും.
(ബാങ്ക്‌ ചാര്‍ജുകള്‍ ഈടാക്കും). ഓണ്‍ലൈനായി ഫീസടയ്‌ക്കാം. മൂന്നു ഘട്ടമായി നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്‌ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. ആദ്യഘട്ടത്തില്‍ പ്രിലിമിനറി പരീക്ഷയും രണ്ടാംഘട്ടത്തില്‍ മെയിന്‍ പരീക്ഷയും ഉണ്ടായിരിക്കും. കംപ്യൂട്ടര്‍ ഡേറ്റാ എന്‍ട്രി ടെസ്‌റ്റ് ഉള്‍പ്പെടുന്നതാണ്‌ മൂന്നാംഘട്ടം. ഓഗസ്‌റ്റ് 31, സെപ്‌റ്റംബര്‍ ഒന്ന്‌ തീയതികളില്‍ പ്രിലിമിനറി പരീക്ഷ നടത്തും. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂര്‍, കോഴിക്കോട്‌, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പ്രിലിമിനറി പരീക്ഷയും കൊച്ചിയില്‍ മെയിന്‍ പരീക്ഷയും നടത്തും.
www.epfinida.gov.in എന്ന വെബ്‌സൈറ്റ്‌ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത്‌ ഫോട്ടോ, ഒപ്പ്‌, ഇടതു കൈവിരലടയാളം, സ്വന്തം കൈപ്പടയില്‍ തയാറാക്കിയ സത്യവാങ്‌മൂലം, മറ്റ്‌ ബന്ധപ്പെട്ട രേഖകള്‍ എന്നിവ സ്‌കാന്‍ ചെയ്‌ത് അപ്‌ലോഡ്‌ ചെയ്യണം. അപ്‌ലോഡ്‌ ചെയ്യുന്നതു സംബന്ധിച്ച വിശദ വിവരങ്ങള്‍ സെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന
അവസാന ദിവസം ജൂലൈ 21.

Ads by Google
Thursday 11 Jul 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW