Wednesday, August 14, 2019 Last Updated 11 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 01.29 AM

സ്‌റ്റീല്‍ അതോറിട്ടിയില്‍ ട്രെയിനി

uploads/news/2019/07/321004/c1.jpg

സ്‌റ്റീല്‍ അഥോറിട്ടി ഓഫ്‌ ഇന്ത്യ ലിമിറ്റഡിനു കീഴിലുള്ള റൂര്‍ക്കല സ്‌റ്റീല്‍ പ്ലാന്റില്‍ എക്‌സിക്യൂട്ടീവ്‌, നോണ്‍ എക്‌സിക്യൂട്ടീവ്‌ വിഭാഗങ്ങളിലാണ്‌ 205 ട്രെയിനി ഒഴിവുകള്‍. മാനേജ്‌മെന്റ്‌ ട്രെയിനി (ടെക്‌) ഫയര്‍- ഫയര്‍ എന്‍ജിനീയറിങില്‍ ബിരുദം, പ്രായം 18- 28
ജൂനിയര്‍ മാനേജര്‍ (സേഫ്‌റ്റി)- ഫുള്‍ടൈം എന്‍ജിനീയറിങ്‌/ടെക്‌നോളജി ബിരുദം. രണ്ടു വര്‍ഷത്തില്‍ കുറയാത്ത യോഗ്യതാനന്തര പ്രവൃത്തിപരിചയം. ഇന്‍ഡസ്‌ട്രിയല്‍ സേഫ്‌റ്റിയില്‍ പി.ജി. ബിരുദം/ഡിപ്ലോമ, ഒഡിയ ഭാഷയില്‍ അറിവ്‌. പ്രായം- 18- 30
ഡപ്യൂട്ടി മാനേജര്‍ (ബോയിലര്‍ ആന്‍ഡ്‌ ടര്‍ബൈന്‍ ഓപ്പറേഷന്‍)- മെക്കാനിക്കല്‍ എന്‍ജിനീയറിങ്‌ ബിരുദം, ബോയിലര്‍ ഓപ്പറേഷന്‍ എന്‍ജിനീയര്‍ സര്‍ട്ടിഫിക്കറ്റ്‌, ഏഴു വര്‍ഷത്തില്‍ കുറയാത്ത യോഗ്യതാനന്തര പ്രവൃത്തിപരിചയം. പ്രായം- 18-37
ജൂനിയര്‍ മാനേജര്‍ (ക്വാളിറ്റി ടെസ്‌റ്റിങ്‌ അള്‍ട്രാസോണിക്‌)- മെറ്റലര്‍ജി ബിരുദം, സമാന മേഖലയില്‍ ഒരു വര്‍ഷം പ്രവൃത്തിപരിചയം. പ്രായം- 18-30
മുകളില്‍ പറഞ്ഞ തസ്‌തികകളില്‍ ജനറല്‍, ഒ.ബി.സി, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നിവര്‍ക്ക്‌ 65 ശതമാനം മാര്‍ക്കും എസ്‌.സി/എസ്‌.ടി./ ഡിപ്പാര്‍ട്ട്‌മെന്റല്‍ ഉദ്യോഗാര്‍ഥികള്‍ എന്നിവര്‍ 55 ശതമാനം മാര്‍ക്കും നേടിയിരിക്കണം (എന്‍ജിനീയറിങ്‌ ബിരുദത്തില്‍). ഫയര്‍ ഓപ്പറേറ്റര്‍ ട്രെയിനി- ബിരുദം, നാഗ്‌പൂര്‍ നാഷണല്‍ ഫയര്‍ സര്‍വീസസ്‌ കോളജില്‍നിന്നും സബ്‌ ഓഫീസര്‍ കോഴ്‌സ്, എച്ച്‌.എം.വി. ഡ്രൈവിങ്‌ ലൈസന്‍സ്‌. പ്രായം 18- 28

ഓപ്പറേറ്റര്‍ കം ടെക്‌നീഷ്യന്‍ (ബോയിലര്‍ ഓപ്പറേറ്റര്‍)- മെട്രിക്കുലേഷന്‍, മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍/കെമിക്കല്‍/പവര്‍ പ്ലാന്റ്‌/ പ്ര?ഡക്ഷന്‍/ഇന്‍സ്‌ട്രുമെന്റേഷനില്‍ ഫുള്‍ടൈം ത്രിവത്സര എന്‍ജിനീയറിങ്‌ ഡിപ്ലോമ, ഫസ്‌റ്റ് ക്ലാസ്‌ ബോയിലര്‍ അറ്റന്‍ഡര്‍ കോംപീറ്റന്‍സി സര്‍ട്ടിഫിക്കറ്റ്‌. പ്രായം 18-30

ഓപ്പറേറ്റര്‍ കം ടെക്‌നീഷ്യന്‍ (ട്രെയിനി)- മെട്രിക്കുലേഷന്‍ മെറ്റലര്‍ജി/മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്/ഇന്‍സ്‌ട്രുമെന്റേഷനില്‍ ഫുള്‍ടൈം ത്രിവത്സര എന്‍ജിനീയറിങ്‌ ഡിപ്ലോമ. പ്രായം- 18- 28
മുകളില്‍ പറഞ്ഞ തസ്‌തികകളില്‍ ജനറല്‍, ഒ.ബി.സി, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നിവര്‍ 50 ശതമാനം മാര്‍ക്കും എസ്‌.സി./എസ്‌.ടി./ഭിന്നശേഷിക്കാര്‍/ ഡിപ്പാര്‍ട്ട്‌മെന്റല്‍ ഉദ്യോഗാര്‍ഥികള്‍ എന്നിവര്‍ 40 ശതമാനം മാര്‍ക്കും നേടിയിരിക്കണം (എന്‍ജിനീയറിങ്‌ ബിരുദം/എന്‍ജിനീയറിങ്‌ ഡിപ്ലോമയില്‍).

അറ്റന്‍ഡന്റ്‌ കം ടെക്‌നീഷ്യന്‍ ട്രെയിനി- മെട്രിക്കുലേഷന്‍, ഫിറ്റര്‍ ട്രേഡില്‍ ഐ.ടി.ഐ. പ്രായം- 18- 28

ഫയര്‍മാന്‍ കം ഫയര്‍ എന്‍ജിന്‍ ഡ്രൈവര്‍ (ട്രെയിനി)- മെട്രിക്കുലേഷന്‍, ഹെവി വെഹിക്കിള്‍ ഡ്രൈവിങ്‌ ലൈസന്‍സ്‌, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം- 18-28 ഫയര്‍ ഓപ്പറേറ്റര്‍ ട്രെയിനി, ഫയര്‍മാന്‍ കം ഫയര്‍ എന്‍ജിന്‍ ഡ്രൈവര്‍ (ട്രെയിനി) എന്നീ തസ്‌തികയിലേക്ക്‌ പുരുഷന്മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.
എക്‌സിക്യൂട്ടീവ്‌ തസ്‌തികയ്‌ക്ക് 500 രൂപയും ഓപ്പറേറ്റര്‍ കം ടെക്‌നീഷ്യന്‍ (ട്രെയിനി), ഓപ്പറേറ്റര്‍ കം ടെക്‌നീഷ്യന്‍ (ബോയിലര്‍ ഓപ്പറേറ്റര്‍), ഫയര്‍ ഓപ്പറേറ്റര്‍ ട്രെയിനി എന്നീ തസ്‌തികയിലേക്ക്‌ 250 രൂപയും അറ്റന്‍ഡന്റ്‌ കം ടെക്‌നീഷ്യന്‍ ട്രെയിനി, ഫയര്‍മാന്‍ കം ഫയര്‍ എന്‍ജിന്‍ ഡ്രൈവര്‍ (ട്രെയിനി) എന്നീ തസ്‌തികയിലേക്ക്‌ 150 രൂപയുമാണ്‌ അപേക്ഷാഫീസ്‌. പട്ടികവിഭാഗം, ഭിന്നശേഷിക്കാര്‍, വിമുക്‌തഭടന്മാര്‍, ഡിപ്പാര്‍ട്ട്‌മെന്റല്‍ ഉദ്യോഗാര്‍ഥികള്‍ എന്നിവര്‍ക്ക്‌ ഫീസില്ല.
ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. വെബ്‌സൈറ്റ്‌ വിലാസം: www.sail.co.in

Ads by Google
Thursday 11 Jul 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW