Monday, August 26, 2019 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 01.28 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(11)

uploads/news/2019/07/321003/nithyam.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - സഹോദരങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം മാറും. കര്‍മ്മരംഗത്ത്‌ പുരോഗതി ഉണ്ടാകും. ധനപരമായി നേട്ടമുണ്ടാകും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.
ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) - ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. വേണ്ടപ്പെട്ടവരുടെ സമീപനം മനഃസന്തോഷം കൂട്ടും. ഉപരിപഠനത്തിനുള്ള ശ്രമം വിജയിക്കും. പിതൃഗുണം ഉണ്ടാകും.
മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) - പരിശ്രമത്തിനുള്ള ഫലം കിട്ടി ത്തുടങ്ങും. ശത്രുക്കളുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരോടും നയത്തോടെ പെരുമാറുക. മുന്‍കോപം ഉപേക്ഷിക്കണം. ദമ്പതികള്‍ തമ്മില്‍ കലഹത്തിനു സാധ്യത. യാത്രയില്‍ പണനഷ്‌ടത്തിനു സാധ്യത.
കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - ദാമ്പത്യജീവിതം ശോഭനമായിരിയ്‌ക്കും. വിഷമം ഉണ്ടാക്കുന്ന വാര്‍ത്തകള്‍ ശ്രവിക്കും. യാത്രാവേളയില്‍ അപകട സാധ്യത കാണുന്നതിനാല്‍ വളരെ ശ്രദ്ധിക്കുക. സന്താനങ്ങള്‍ക്ക്‌ രോഗസാധുത കാണുന്നു.
ചിങ്ങം (മകം, പൂരം, ഉത്രം ) - തൊഴില്‍ ലഭിക്കുന്നതിനുള്ള തടസ്സം മാറും. രോഗകാര്യങ്ങളില്‍ അലസത വിചാരിക്കരുത്‌. സംഭാഷണം ശത്രുക്കളെ സൃഷ്‌ടിക്കാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കുക. സന്താനഗുണം ഉണ്ടാകും.
കന്നി (ഉത്രം , അത്തം, ചിത്തിര ) - നൂതനഗൃഹനിര്‍മ്മാണം സാധ്യമാകും. വിദേശ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക്‌ പല തടസ്സത്തിനും സാധ്യത കാണുന്നു. സാമ്പത്തികനേട്ടം ഉണ്ടാകുമെങ്കിലും അധിക ചെലവുകള്‍ വര്‍ദ്ധിക്കും.
തുലാം (ചിത്തിര , ചോതി, വിശാഖം ) - ചെറുയാത്രകള്‍ ആവശ്യമായി വരും. സര്‍വ്വകാര്യ വിജയം, പിതാവിനോ പിതൃസ്‌ഥാനീയര്‍ക്കോ രോഗാരിഷ്‌ടകള്‍ അനുഭവപ്പെടും. സാമ്പത്തിക ബാധ്യതകള്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം.
വൃശ്‌ചികം (വിശാഖം , അനിഴം, കേട്ട) - കുടുംബാംഗങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ മുഖേന ധനച്ചെലവ്‌ കൂടും. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ശത്രു ശല്യമുണ്ടാകും. അപകീര്‍ത്തി ഉണ്ടാകാതെ കരുതിയിരിക്കണം. തൊഴില്‍പരമായി വളരെ ശ്രദ്ധിക്കണം.
ധനു (മൂലം, പൂരാടം, ഉത്രാടം ) - സുഹൃത്തുക്കളുമായുള്ള യാത്രകള്‍ ഉല്ലാസകരമാകും. സഹോദരഗുണം ഉണ്ടാകും. തൊഴിലില്‍ വളരെയധികം ശ്രദ്ധിക്കേണ്ട സമയ മാണ്‌. മാതാവിന്‌ രോഗസാധ്യത കാണുന്നു.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) - ദീര്‍ഘവീക്ഷണത്തോടുകൂടി മാത്രമേ ഏതൊരു പ്രവൃത്തിയിലും ഏര്‍പ്പെടാവൂ. കലാപ്രവര്‍ത്തനങ്ങളോട്‌ താല്‍പര്യം കൂടും. നിസ്സാരകാര്യങ്ങള്‍ക്കുപോലും വല്ലാതെ അസ്വസ്‌ഥതപ്പെടും.
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) - അപ്രതീക്ഷിതമായി ധനച്ചെലവുണ്ടാകും. ഏതുകാര്യത്തിനും അധികച്ചെലവുണ്ടാകും. പല സന്ദര്‍ഭങ്ങളിലും ബുദ്ധിപരമായി പ്രവര്‍ത്തിക്കുന്നതും നിമിത്തം അബദ്ധങ്ങള്‍ ഒഴിവാകും. കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും.
മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനെ ക്കുറിച്ച്‌ ഓര്‍ത്ത്‌ വല്ലാതെ ഉത്‌കണ്‌ഠപ്പെടും. മുന്‍കോപം നിയന്ത്രിക്കണം. ഏറ്റെടുത്ത ജോലി കൃത്യസമയത്തു ചെയ്‌തു തീര്‍ക്കാന്‍ സാധിക്കും. ബന്ധുഗുണം ഉണ്ടാകും.

- അനില്‍ പെരുന്ന - 9847531232

Ads by Google
Thursday 11 Jul 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW