Wednesday, August 21, 2019 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 01.22 AM

നെട്ടൂരില്‍ യുവാവിനെ തല്ലിക്കൊന്ന്‌ ചതുപ്പില്‍ താഴ്‌ത്തിയ നിലയില്‍

uploads/news/2019/07/320991/c2.jpg

മരട്‌: യുവാവിനെ തല്ലിക്കൊന്നു ചതുപ്പില്‍ താഴ്‌ത്തിയ നിലയില്‍ കണ്ടെത്തി. മാന്നനാട്ട്‌ വിദ്യന്റെ മകന്‍ എം.വി. അര്‍ജുന(20)ന്റെ മൃതദേഹമാണു കണ്ടെത്തിയതെന്നാണു പോലീസ്‌ നല്‍കുന്ന സൂചന. സ്‌ഥീരീകരണമുണ്ടായിട്ടില്ല.
നെട്ടൂരില്‍ റെയില്‍വേ ക്വാര്‍ട്ടേഴ്‌സിനു സമീപം കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ ചതുപ്പിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ചവിട്ടിത്താഴ്‌ത്തിയ ശേഷം കോണ്‍ക്രീറ്റ്‌ കല്ല്‌ പുറത്തുവച്ച നിലയിലാണ്‌ ഇന്നലെ ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്‌. കഴിഞ്ഞ രണ്ടിനു കുമ്പളത്തുനിന്ന്‌ യുവാവിനെ കാണാതായതായ സംഭവത്തില്‍ പനങ്ങാട്‌ പോലീസിന്റെ പിടിയിലായ നാലുപേര്‍ നല്‍കിയ സൂചനയാണു മരിച്ചത്‌ അര്‍ജുനനാണെന്ന നിഗമനത്തിന്‌ അടിസ്‌ഥാനം. അര്‍ജുനനെ വീട്ടില്‍നിന്ന്‌ വിളിച്ചുകൊണ്ടുപോയവരെ ചോദ്യം ചെയ്‌തതില്‍ നിന്നാണ്‌ നെട്ടൂരിലെ ചതുപ്പില്‍ താഴ്‌ത്തിയെന്ന വിവരം ലഭിച്ചത്‌.
തുടര്‍ന്നു പ്രതികളോടൊപ്പം ഇവിടെ പരിശോധന നടത്തിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്‌. ഇതു കാണാതായ അര്‍ജുന്റേതാണെന്ന്‌ പ്രതികള്‍ വെളിപ്പെടുത്തിയെങ്കിലും പോലീസ്‌ സ്‌ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം പ്രതികളിലൊരാളുടെ സഹോദരന്‍ അര്‍ജുനൊപ്പം ബൈക്കില്‍ പോകവേ കളമശേരിയിലുണ്ടായ അപകടത്തില്‍ മരിച്ചിരുന്നു.
പിന്നിലിരുന്ന അര്‍ജുനും സാരമായി പരുക്കേറ്റു. തന്റെ സഹോദരന്റെ മരണത്തിനു കാരണക്കാരന്‍ അര്‍ജുനാണെന്നായിരുന്നു ഇയാളുടെ നിലപാട്‌. ഈ വൈരാഗ്യമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു പ്രതികള്‍ പോലീസിനോട്‌ വെളിപ്പെടുത്തി. ഇന്ന്‌ ഇന്‍ക്വസ്‌റ്റ്‌, ഫോറന്‍സിക്‌ നടപടികള്‍ കഴിഞ്ഞ ശേഷം പ്രതികളുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തും.

Ads by Google
Thursday 11 Jul 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW