Saturday, August 24, 2019 Last Updated 25 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 01.22 AM

ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

uploads/news/2019/07/320989/c4.jpg

ചോറ്റാനിക്കര: ദമ്പതികളെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ചോറ്റാനിക്കര പഞ്ചായത്ത്‌ പന്ത്രണ്ടാം വാര്‍ഡില്‍ പെരുമ്പാപറമ്പില്‍ ജെയിന്‍(52), നാടകനടിയായ ഭാര്യ പ്രകുന്തള(51) എന്നിവരാണു മരിച്ചത്‌.സംഭവത്തെക്കുറിച്ചു പോലീസ്‌ പറയുന്നതിങ്ങനെ: മിശ്ര വിവാഹിതരായ ഇരുവരും തമ്മില്‍ ചൊവ്വാഴ്‌ച മദ്യലഹരിയില്‍ വീട്ടില്‍വച്ചു വഴക്കുണ്ടായി.
തുടര്‍ന്നു പ്രകുന്തള വീട്ടില്‍നിന്നു പുറത്തേക്കുപോയി. തിരികെയെത്തിയപ്പോള്‍ ജെയിന്‍ മുറിക്കുള്ളില്‍ തൂങ്ങിനില്‍ക്കുന്നത്‌ കണ്ടു. തുടര്‍ന്ന്‌ അവരും ജീവനൊടുക്കുകയായിരുന്നു. ദമ്പതികള്‍ ഇരുവരും ഒരുമിച്ചു മദ്യപിക്കുകയും പരസ്‌പരം കലഹിക്കുന്നതും പതിവായിരുന്നുവെന്നു സമീപവാസികള്‍ പറഞ്ഞു. ഇവര്‍ക്ക്‌ മക്കളില്ല. നാടക നടിയാണ്‌ പ്രകുന്തള. ഈയടുത്ത കാലത്തായി നാടകങ്ങളില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം ചോറ്റാനിക്കര പൊതുശ്‌മശാനത്തില്‍ സംസ്‌ക്കരിച്ചു.

Ads by Google
Thursday 11 Jul 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW