Friday, August 23, 2019 Last Updated 50 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 01.15 AM

ഇരുചക്ര വാഹന യാത്രക്കാര്‍ക്ക്‌ പിന്‍സീറ്റിലും ഹെല്‍മെറ്റ്‌ നിര്‍ബന്ധം

uploads/news/2019/07/320979/k3.jpg

തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പശ്‌ചാത്തലത്തില്‍ ഇരുചക്രവാഹനത്തിലെ പിന്‍ സീറ്റ്‌ യാത്രക്കാരും ഹെല്‍മെറ്റ്‌ ധരിക്കുന്നതു ഉറപ്പാക്കുന്നതിന്‌ പരിശോധന കര്‍ശനമാക്കാന്‍ ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാലിന്റെ നിര്‍ദേശം.
കാറുകളില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവരും സീറ്റ്‌ ബെല്‍റ്റ്‌ നിര്‍ബന്ധമായി ധരിച്ചിരിക്കണം. നിയമലംഘനം കണ്ടെത്താന്‍ പോലീസും മോട്ടോര്‍വാഹന ഉദ്യോഗസ്‌ഥരും ശക്‌തമായ പരിശോധന നടത്തണമെന്നും ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി ഗതാഗത കമ്മിഷണര്‍ക്കും സംസ്‌ഥാന പോലീസ്‌ മേധാവിക്കും നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.
ഗതാഗതചട്ട പ്രകാരം വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍െമറ്റോ സീറ്റ്‌ ബെല്‍റ്റോ നിര്‍ബന്ധമായും ധരിച്ചിരിക്കണം എന്ന്‌ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്‌. ഇത്‌ പാലിക്കാതെയുണ്ടാവുന്ന അപകടങ്ങളില്‍ നഷ്‌ടപരിഹാരവും ചികിത്സാ ചെലവും നിഷേധിക്കാന്‍ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ക്ക്‌ അധികാരമുണ്ട്‌. വിധി വന്നിട്ട്‌ നാളുകളായെങ്കിലും വാഹന പരിശോധനയില്‍നിന്നു പിന്‍സീറ്റുകാരെ ഒഴിവാക്കിയിരുന്നു. ഇനി ഇവരും പരിശോധനയുടെ പരിധിയില്‍ വരും.

Ads by Google
Thursday 11 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW