Wednesday, August 21, 2019 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 04.55 PM

വിവാഹ നിശ്ചയം കഴിഞ്ഞ് വിവാഹത്തിനൊരുങ്ങിയ സുഹൃത്തിനെ കൊന്ന് പ്രതി കഴുത്തറുത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചു

uploads/news/2019/07/320817/crime.jpg

അബുദാബി : വിവാഹത്തിന് ഒരുങ്ങിയ പ്രവാസി ആണ്‍ സുഹൃത്തിനെ കുത്തിക്കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ ഗുരുതരാവസ്ഥയില്‍. അബുദാബിയില്‍ ജോലി ചെയ്തിരുന്ന യുവാവിനെയാണ് ഹൈദരാബാദിലെ ഹോട്ടലില്‍ സുഹൃത്ത് കുത്തിക്കൊന്നത്. തുടര്‍ന്ന് കഴുത്തു മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച പ്രതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡല്‍ഹി ഐഐടി മുന്‍ വിദ്യാര്‍ത്ഥിയും ഹൈദരാബാദ് സ്വദേശിയുമായ ശ്രീകാന്ത് റെഡ്ഡി (29)യാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് നരേഷ് (26) ആണ് കൊല്ലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്ന നരേഷില്‍ നിന്നും മൊഴിയെത്താന്‍ മാത്രമേ പ്രകോപന കാരണം വ്യക്തമാകൂ.

ശ്രീകാന്തും നരേഷും തമ്മില്‍ വളരെ അടുപ്പത്തിലായിരുന്നു. വിശാഖപട്ടണം സ്വദേശിയായ പെണ്‍കുട്ടിയുമായി ശ്രീകാന്തിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. ഇതില്‍ കലിപൂണ്ടാണ് പ്രതി കൊല നടത്തിയതെന്നാണ് സൂചന.

Ads by Google
Wednesday 10 Jul 2019 04.55 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW