Thursday, August 22, 2019 Last Updated 23 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 02.36 PM

സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ അക്കൗണ്ടുകള്‍: വിവരം കൈമാറുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി

73 രാജ്യങ്ങള്‍ക്ക് അവരുടെ പൗരന്മാരുടെ നിക്ഷേപങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നുണ്ടെന്ന് സ്വിസ് അധികൃതര്‍ വ്യക്തമാക്കി. വിവരങ്ങള്‍ കൈമാറുന്നതിനു മുന്‍പുള്ള പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ പൂര്‍ത്തിയായികഴിഞ്ഞു.
Swiss banks accounts

ന്യുഡല്‍ഹി: സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. സെപ്തംബര്‍ 30നകം ആദ്യമായി വിവരകൈമാറ്റം നടക്കും. ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച ഓട്ടോമാറ്റിക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷന്‍ (എഇഒഐ) പ്രകാരമാണിത്. 2018 ജനുവരിയില്‍ ഈ കരാര്‍ നിലവില്‍ വന്നിരുന്നു.

ഒരു ദേശീയ ദിനപത്രം സ്വിസ് ഫൈനാന്‍സ് മന്ത്രാലയം, സ്വിസ് ഫെഡറല്‍ ടാക്‌സ് അഡ്മിനിസ്‌ട്രേഷന്‍ എന്നിവര്‍ക്ക് നല്‍കിയ അപേക്ഷയിലാണ് ഈ വിവരങ്ങള്‍ അടങ്ങിയ മറുപടി നല്‍കിയത്. ഏതാനും എഴുത്തുകള്‍ കൂടി ഇക്കാര്യത്തില്‍ ആവശ്യമാണ്. 2018ല്‍ തീരുമാനിച്ച പ്രകാരം സ്വിറ്റ്‌സര്‍ലാന്‍ഡില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരെ കുറിച്ച് ഇന്ത്യയിലെ നികുതി വിഭാഗവുമായി കൈമാറേണ്ട വിവരങ്ങള്‍ സംബന്ധിച്ച സൂചനകള്‍ നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യയ്ക്ക് മാത്രമല്ല, 73 രാജ്യങ്ങള്‍ക്ക് അവരുടെ പൗരന്മാരുടെ നിക്ഷേപങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നുണ്ടെന്ന് സ്വിസ് അധികൃതര്‍ വ്യക്തമാക്കി. വിവരങ്ങള്‍ കൈമാറുന്നതിനു മുന്‍പുള്ള പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ പൂര്‍ത്തിയായികഴിഞ്ഞു.

നൂറുകണക്കിന് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഇന്ത്യക്ക് നല്‍കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ നിര്‍ണായക നാഴിക കല്ലാണിതെന്നും സ്വിസ് അധികൃതര്‍ വ്യക്തമാക്കി. സ്വിറ്റ്‌സര്‍ലാന്‍ഡ് നല്‍കുന്ന വിവരങ്ങള്‍ സ്വീകരിക്കുന്നതിനും തയ്യാറായികഴിഞ്ഞുവെന്ന് ഫോറിന്‍ ടാക്‌സേഷന്‍ ആന്റ് ടാക്‌സ് റിസേര്‍ച് അധികൃതര്‍ വ്യക്തമാക്കി.

Ads by Google
Wednesday 10 Jul 2019 02.36 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW