Tuesday, August 20, 2019 Last Updated 14 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 02.02 PM

ഇന്ത്യയെ ആക്രമിക്കാന്‍ അല്‍ ഖ്വൊയ്ദ നേതാവിന്റെ ആഹ്വാനം കശ്മീര്‍ യുവത തള്ളി ; ഇന്ത്യന്‍ സൈന്യത്തിന്റെ റിക്രൂട്ട്‌മെന്റ് റാലിക്ക് എത്തിയത് 5,500 പേര്‍...!!

uploads/news/2019/07/320768/kashmir.jpg

ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യത്തെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തും കശ്മീര്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിച്ചും ഭീകരസംഘടനയായ അല്‍ ഖ്വൊയ്ദ വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ ഇന്ത്യന്‍ സൈന്യം കശ്മീരില്‍ സംഘടിപ്പിച്ചിരിക്കുന്ന റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെുടുക്കാനെത്തിയത് ആയിരങ്ങള്‍. 14 മിനിറ്റ് നീണ്ടു നില്‍ക്കുന്ന വീഡിയോയില്‍ അല്‍ ഖ്വൊയ്ദ തലവന്‍ അല്‍ സവാഹിരി സംസാരിക്കുന്ന ദൃശ്യമാണ് തീവ്രവാദികള്‍ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ഇന്ന് മുതല്‍ തുടങ്ങിയിരിക്കുന്ന റിക്രൂട്ടമെന്റ് റാലിയില്‍ 6000 കശ്മീര്‍ യുവാക്കളാണ് പങ്കെടുക്കുന്നത്.

കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ ബുധനാഴ്ച തുടങ്ങിയിരിക്കുന്ന റിക്രൂട്ട്‌മെന്റ് റാലി 16 ാം തീയതി വരെ നീണ്ടു നില്‍ക്കും. ചൊവ്വാഴ്ച രാത്രിയാണ് കശ്മീരിനെ പരാമര്‍ശിച്ച് അല്‍ ഖ്വൊയ്ദ വീഡിയോ പുറത്തുവിട്ടത്്. ഹിന്ദു ക്രൂരത മൂലം രക്തം വാര്‍ന്ന മുറിവുകള്‍ ഇപ്പോഴും ഉണങ്ങിയിട്ടില്ലെന്നും പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചതിയും മറക്കരുതെന്ന് വീഡിയോയില്‍ സവാഹിരി പറയുന്നു. ഇന്ത്യന്‍ സൈന്യത്തിനും സര്‍ക്കാരിനും നാശം വരുത്താന്‍ കശ്മീരിലെ തീവ്രവാദി ഗ്രൂപ്പുകളോട് സവാഹിരി ആഹ്വാനവും ചെയ്യുന്നുണ്ട്. ഇന്ത്യയുടെ സാമ്പത്തിക നട്ടെല്ല് തകര്‍ക്കാനും രാജ്യത്തിന്റെ മാനവശേഷിക്കും വിഭവശേഷിക്കും കനത്ത നാശനഷ്ടം വരുത്താനും പറയുന്നു. അതേസമയം സവാഹിരിയുടെ ആഹ്വാനത്തെ കശ്മീര്‍ യുവത തള്ളിക്കളഞ്ഞതിന്റെ ദൃശ്യമാണ് പിറ്റേന്ന് കാണാനായത്.

ഇന്ത്യന്‍ സൈന്യത്തില്‍ ചേരാനുള്ള ആകാംഷയോടെ 5,500 യുവാക്കളാണ് റാലിയില്‍ പങ്കെടുക്കാനെത്തിയത്് ബാരാമുള്ളയിലെ ഹെയ്ദര്‍ ബാഗ്, പത്താന്‍ എന്നിവിടങ്ങളിലാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ഇന്ത്യന്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന് രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കാളിയാകാന്‍ അവസരം എന്നാണ് സൈന്യം റിക്രൂട്ട്‌മെന്റ് റാലിയെക്കുറിച്ച് നല്‍കിയിരിക്കുന്ന പരസ്യം. നേരത്തേ വീഡിയോ ദൃശ്യത്തില്‍ കശ്മീരിന്റെ കാര്യത്തില്‍ പാകിസ്താന്‍ വിശ്വാസം തകര്‍ത്തതായും സ്വന്തം നേട്ടത്തിന് വേണ്ടി നില കൊണ്ടെന്നും സവാഹിരി ആരോപിക്കുന്നുണ്ട്. അവരുടെ ചരിത്രം പരാജിതരുടെയും തോറ്റവരുടെയും അഴിമത്തിക്കാരുടെയും രാജ്യ വഞ്ചകരുടേയും ആണെന്നതാണ് സത്യമെന്നും സവാഹിരി പറയുന്നു.

കശ്മീരിലേക്ക് ആളെ അയയ്ക്കുന്നതില്‍ നിന്നുപോലും അവര്‍ നേട്ടമുണ്ടാക്കുന്നു. അഴിമതിയും പുഴുക്കുത്തുമാണ് എഴുപതു വര്‍ഷമായി അവരുടെ കൈമുതല്‍. മുസ്‌ളീങ്ങളെ പ്രതിരോധിക്കുന്ന കാര്യത്തില്‍ പാകിസ്താന്റെത് ഇരുണ്ട ചരിത്രമാണ്. അഫ്ഗാനിസ്ഥാനെ തകര്‍ക്കാന്‍ അമേരിക്കയ്ക്ക് സഹായം നല്‍കിയവരാണ് അവര്‍. ബലൂചിസ്താനില്‍ മുസ്‌ളീങ്ങളെ കൂട്ടക്കുരുതി നടത്തുകയും വസീറിസ്ഥാന്‍ നിവാസികളെ പുറത്താക്കുകയും ചെയ്തു. അവര്‍ മുസ്‌ളീങ്ങളെ ഒരിടത്തും സംരക്ഷിക്കാനോ പ്രതിരോധിക്കാനോ തയ്യാറായിട്ടില്ലെന്നും അല്‍ ഖ്വൊയ്ദ തലവന്‍ കുറ്റപ്പെടുത്തുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW