Tuesday, August 20, 2019 Last Updated 6 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.47 PM

അതാണ് പെണ്ണ്, അതായിരിക്കണം പെണ്ണ്, അതുകൊണ്ടാ എനിക്കെന്റെ മരുമോളെ പെരുത്തിഷ്ടം; ശ്യാം പുഷ്‌കരന്റെ അമ്മയുടെ കുറിപ്പ് വന്‍ ഹിറ്റ്

facebook post

മരുമകളോട് തനിക്കുള്ള ഇഷ്ടത്തെക്കുറിച്ചും അതിനുള്ള കാരണത്തെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്റെ അമ്മ ഗീതാ പുഷ്‌കരന്‍. ഈ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. സ്വന്തം ഇഷ്ടങ്ങള്‍ മറന്ന് ജീവിതം തള്ളിനീക്കുന്ന സ്ത്രീകളില്‍ നിന്ന് വ്യത്യസ്തയായി ഇഷ്ടമുള്ള കാര്യങ്ങള്‍ ഭംഗിയായി, വൃത്തിയായി ചെയ്യുന്ന സ്ത്രീയായതുകൊണ്ടാണ് മരുമകളെ ഏറെയിഷ്ടമെന്ന് ഗീത പുഷ്‌കരന്‍ കുറിച്ചു.

അഭിനേത്രി, നര്‍ത്തകി, അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിങ്ങനെ ഒരുപാടു വിശേഷണങ്ങള്‍ സ്വന്തമാക്കിയ ഉണ്ണിമായയെക്കുറിച്ചാണ് ഗീതാ പുഷ്‌കരന്റെ കുറിപ്പ്. സ്വകാര്യയിഷ്ടങ്ങളെയും നിലപാടുകളെയും അഭിരുചികളെയും കണ്ടെത്തി പരിപോഷിപ്പിക്കുന്ന മരുമകളെ അഭിനന്ദിച്ചുകൊണ്ടുള്ള ഗീതയുടെ കുറിപ്പ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.

ഗീതാ പുഷ്‌കരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

കഴിഞ്ഞ നാല്‍പ്പതു വര്‍ഷം എന്താ ചെയ്തത്?
എന്നോടു തന്നെയാ ചോദ്യം ..
ആ... ആര്‍ക്കറിയാം..
കഞ്ഞീം കറീം വച്ചു കളിച്ചു.
കെട്ടിയോനുമായി വഴക്കുണ്ടാക്കി.
മക്കളോടും നാട്ടുകാരോടും വഴക്കുണ്ടാക്കി.
ഇന്‍ലാന്‍ഡും കവറും വിറ്റു.
വേണ്ടതിനും വേണ്ടാത്തതിനും വഴക്കു കേട്ടു.
വേറെ എന്താ ചെയ്തിരുന്നേ..
ഒന്നുല്ല അല്ലേ...

അതുകൊണ്ടാ എനിക്കെന്റെ മരുമോളെ
പെരുത്തിഷ്ടം.
അവള്‍ അവള്‍ക്കു നല്ലതെന്ന് തോന്നുന്നത്
വൃത്തിയായി,ഭംഗിയായി ചെയ്യുന്നു.
ആഹാരമുണ്ടാക്കലും മക്കളെ പെറ്റു വളര്‍ത്തലുമല്ല ജീവിതം എന്നവള്‍ തിരിച്ചറിയുന്നു.
അവളുടെ സ്വകാര്യ ഇഷ്ടങ്ങളെ നിലപാടുകളെ
അഭിരുചികളെ അവള്‍ കണ്ടെത്തി
പരിപോഷിപ്പിക്കുന്നു.

അതാണ് പെണ്ണ് ,അതായിരിക്കണം പെണ്ണ്.

അല്ലാതെ ഔദ്യോഗിക ജീവിതത്തില്‍ കിട്ടുന്ന
ഉയര്‍ച്ച പോലും ഉപേക്ഷിച്ചു്, കുട്ടികളെ
നല്ല സ്‌കൂളുകളില്‍ പഠിപ്പിക്കാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടതു
സഹിച്ചു്, ഒരു പാട്ടു പോലും മൂളാതെ
ഒരു യാത്ര പോകാതെ
പെറ്റമ്മക്ക് ഒരു ഉടുതുണി പോലും വാങ്ങിക്കൊടുക്കാതെ
ഒരു ഐസ് ക്രീം പോലും കഴിക്കാതെ
ഒരു ചാറ്റല്‍മഴ പോലും നനയാതെ
ആകാശവും ഭൂമിയും മേഘങ്ങളും പുഴയും
കാണാതെ
ഒരു കുടമുല്ലപ്പൂവിനെ ഉമ്മ വയ്ക്കാതെ
ഏറ്റവും പ്രിയമായി തോന്നിയ ഒരു പെര്‍ഫ്യൂം
ഏതെന്നു പോലും കണ്ടെത്താനാവാതെ
ഒരു നിലാവുള്ള രാവു പോലും കാണാതെ
കാടും കടലും തിരിച്ചറിയാതെ
ഉണ്ടുറങ്ങി മരിക്കലല്ല ജീവിതം..

Ads by Google
Ads by Google
Loading...
TRENDING NOW