Friday, August 23, 2019 Last Updated 6 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 12.55 PM

41 ലക്ഷം കൊടുത്തിട്ടും ആര്‍ത്തി തീര്‍ന്നില്ല ; 21 ലക്ഷം കൂടി ചോദിച്ച് പീഡിപ്പിച്ച ഭര്‍ത്താവിനും വീട്ടുകാര്‍ക്കും യുവതി കൊടുത്തത് എട്ടിന്റെ പണി ; ആത്മഹത്യ ചെയ്‌തെന്ന് വരുത്തി നാലു ദിവസം നാലു നഗരങ്ങളില്‍ മുങ്ങി നടന്നു...!

uploads/news/2019/07/320758/komal-talan.jpg

ഗസിയാബാദ്: '' നിങ്ങള്‍ എന്റെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്‌തോ?'' ആത്മഹത്യ ചെയ്‌തെന്ന് പോലീസ് വിശ്വസിച്ച കോമള്‍ ടലനില്‍ നിന്നും അവസാനം പോലീസിന് ഫോണ്‍ സന്ദേശം കിട്ടുമ്പോള്‍ അവര്‍ ബാംഗ്‌ളൂര്‍ സിറ്റി റെയില്‍വേ സ്‌റ്റേഷനില്‍ കോയമ്പത്തൂര്‍ എക്‌സ്പ്രസിന്റെ എസി കോച്ചില്‍ അടുത്ത യാത്രയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. തിങ്കളാഴ്ച ഏറെ വൈകിയായിരുന്നു ഫോണ്‍ സന്ദേശം. ''എന്റെ ഭര്‍ത്താവിനെ നിങ്ങള്‍ ജയിലിലിട്ടോ?'' അവര്‍ വീണ്ടും ചോദിച്ചു.

എത്ര കൊടുത്തിട്ടും ആര്‍ത്തി തീരാതെ സ്ത്രീധനത്തെ ചൊല്ലി പീഡിപ്പിച്ചിരുന്ന ഭര്‍ത്തൃവീട്ടുകാര്‍ക്ക് എട്ടിന്റെ പണി കൊടുക്കാനായിരുന്നു കോമളിന്റെ 'കാണ്മാനില്ല' നാടകം. ആത്മഹത്യ ചെയ്തു എന്ന തോന്നല്‍ ജനിപ്പിച്ച ശേഷം മൂന്ന് ദിവസത്തോളം ഇന്ത്യ മുഴുവന്‍ കറങ്ങി നടന്നു. ഒടുവില്‍ പോലീസ് ഇവരെ പൊക്കിയത് വ്യാജപ്പേരില്‍ നടത്തിയ ഫോണ്‍ ബന്ധം ഉപയോഗിച്ച്. അമേരിക്കന്‍ നോവലിസ്റ്റ് ഗിലിയന്‍ ഫ്‌ളെയാന്‍ 22 ാം വയസ്സില്‍ എഴുതി 2012 ല്‍ പുറത്തുവന്ന ബെസ്റ്റ് സെല്ലറില്‍ പെടുന്ന നോവല്‍ 'ഗോണ്‍ ഗേളി' ല്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു ടലാന്‍ നീക്കം മുഴുവന്‍ നടത്തിയത്്.

ബരക്കാംബാ റോഡിലെ ഒരു ഇന്‍ഷുറന്‍സ് കമ്പനിയിലെ ട്രെയിനി മാനേജര്‍ ആയിരുന്ന 29 കാരി കോമളിനെ ഡല്‍ഹി പാണ്ഡവ് നഗറിലെ ഭര്‍ത്തൃവീട്ടില്‍ നിന്നും കാണാതാകുന്നത് ജൂലൈ 5 നായിരുന്നു. ഒരു ദിവസത്തിന് ശേഷം ഇവരുടെ വെള്ള സ്‌കോര്‍പിയോ ഗസിയാബാദിലെ ഹിന്‍ഡന്‍ എലവേറ്റഡ് റോഡില്‍ നിന്നും കണ്ടെത്തുമ്പോള്‍ 'ഞാന്‍ ദൂരെ പോകുന്നു' എന്നെഴുതിയ ഒരു കത്ത് ഉള്ളില്‍ കിടന്നിരുന്നു. 2018 ഏപ്രില്‍ 20 ന് നടന്ന വിവാഹത്തിന് പിന്നാലെ ഭര്‍ത്തൃവീട്ടുകാര്‍ സ്ത്രീധനം ചോദിച്ച് പീഡിപ്പിക്കുന്നു എന്നും ആരോപിച്ചിരുന്നു.

കാര്‍ കിടന്നിരുന്നത് ഹിന്‍ഡന്‍ കനാലിന് സമീപത്ത് മാറിയായിരുന്നു. അതുകൊണ്ടു തന്നെ കനാലില്‍ ചാടി കോമള്‍ ആത്മഹത്യ ചെയ്തു എന്നായിരുന്നു ആദ്യ നിഗമനം. മൃതദേഹത്തിന് വേണ്ടി ഡൈവര്‍മാരും ദുരന്തനിവാരണ സേനയുമെല്ലാം തെരച്ചില്‍ നടത്തി. എന്നാല്‍ ഒന്നുമുണ്ടായില്ല. യുവതിയെ കാണാതായി 24 മണിക്കൂറിന് ശേഷമായിരുന്നു ഈ സംഭവങ്ങള്‍. ഒരു മാസം മുമ്പ് യുവതി പ്‌ളാന്‍ ചെയ്ത രീതിയില്‍ തന്നെ കാര്യങ്ങള്‍ നടന്നു. പ്രാദേശിക പത്രങ്ങള്‍ ആത്മഹത്യയാണെന്നും അതിന് പിന്നിലെ നാടകീയമായ കാര്യങ്ങളും ചികഞ്ഞു കൊണ്ടിരുന്നു. ഭാരതീയ കിസാന്‍ യൂണിയന്‍ മെമ്പര്‍ കൂടിയായ കോമളിന്റെ പിതാവ് ഭര്‍ത്താവ് ബാങ്ക് എക്‌സിക്യുട്ടീവായി ജോലി ചെയ്യുന്ന അഭിഷേക് ചൗധരിക്കും കുടുംബത്തിനും എതിരേ ഇന്ദിരാപുരം പോലീസില്‍ പരാതി നല്‍കി.

വീട്ടുവഴക്ക്, ഗാര്‍ഹികപീഡനം, തട്ടിക്കൊണ്ടു പോകല്‍, സ്ത്രീധന നിരോധനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. മകളെ കൊലപ്പെടുത്തി മൃതദേഹം കനാലില്‍ വലിച്ചെറിഞ്ഞിരിക്കാം എന്ന കോമളിന്റെ മാതാപിതാക്കളുടെ ആരോപണത്തില്‍ അഭിഷേക് ചൗധരിയെ പോലീസ് ചോദ്യം ചെയ്തു. ബരാഖാംബാ റോഡ് പോലീസ് സ്‌റ്റേഷനില്‍ രണ്ടു ദിവസം മുമ്പ് കാണാതാകുന്ന ദിവസം കോമള്‍ തന്നെ പരാതി നല്‍കിയിരുന്നു. രാവിലെ ഓഫീസിലേക്ക് പോയ കോമളിന്റെ അവസാന ലൊക്കേഷന്‍ 6.45 ന് സാഹിബാദായിരുന്നു. എസ്‌യുവി കണ്ടെത്തിയതാകട്ടെ പിറ്റേന്ന് രാവിലെയും.

ഇത്രയും സമയത്തിനിടയില്‍ കോമള്‍ തന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ആനന്ദ വിഹാറിലേക്കാണ് പോയത്. അവിടെ നിന്നും രാത്രി ബസിന് ജയ്പൂരിലേക്ക് പോയി. ഇവിടെ നിന്നും വിമാനത്തില്‍ മുംബൈയ്ക്ക് ടിക്കറ്റ് എടുത്ത്. എല്ലാം കാമാക്ഷി എന്ന പേരിലായിരുന്നു. ഒരു മാസം മുമ്പ് തന്നെ മുങ്ങലിന് പ്‌ളാന്‍ ചെയ്ത് തയ്യാറെടുപ്പ് നടത്തിയിരുന്നതിനാല്‍ ഇതിനായി വ്യാജ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള വ്യാജരേഖകള്‍ കോമള്‍ ചമച്ചിരുന്നു. ഈ സമയം കൊണ്ട് എസ്‌യുവിയില്‍ നിന്നും അവരുടെ കുറിപ്പടി പോലീസ് തപ്പിയെടുത്തു. ഏഴാം തീയതി കനാലില്‍ ഡൈവര്‍മാര്‍ മൃതദേഹത്തിനായി തെരച്ചില്‍ നടത്തുമ്പോള്‍ കോമള്‍ വിമാനത്തിലെ എക്കണോമി ക്‌ളാസ്സില്‍ മുംബൈയിലേക്ക് പറക്കുകയായിരുന്നു.

മുംബൈയില്‍ ഇറങ്ങിയ കോമള്‍ കാമാക്ഷി എന്ന പേരില്‍ തന്നെ ഒരു ഹോട്ടലില്‍ മുറിയെടുത്തു. അവിടെ നിന്നും കോയമ്പത്തൂര്‍ എക്‌സ്പ്രസ് പിടിച്ചു. കുര്‍ളയില്‍ നിന്നും രാത്രിയാണ് ട്രെയിന്‍ കയറിയത്്. ഒരു പ്രത്യേക ലക്ഷ്യമല്ലാതിരുന്നതിനാല്‍ അഭിഷേക് ജയിലില്‍ ആകും വരെ മുങ്ങിനടക്കുക മാത്രമായിരുന്നു ഉദ്ദേശം. എന്നാല്‍ വിവരസാങ്കേതിക വിദ്യയുടെ നിരീക്ഷണ കണ്ണ് പദ്ധതികള്‍ പൊളിച്ചു. വിവിധ നമ്പറുകളില്‍ നിന്നും കോമള്‍ ഇതിനിടയില്‍ അടുത്ത സുഹൃത്തുക്കളെ വിളിച്ചു കൊണ്ടിരുന്നു. ഇതു തന്നെയാണ് വിനയായി മാറിയതും.

ഭര്‍ത്താവിനെ കുടുക്കുക എന്നത് മാത്രം ലക്ഷ്യമിട്ട കോമള്‍ ഈ ദിവസങ്ങളിലൊന്നും വീട്ടുകാരുമായി ബന്ധപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ വെച്ചെങ്കിലും കൂട്ടുകാരികളുമായി സംസാരിച്ചത് കണ്ടെത്താനായതോടെ ഇവരുടെ പ്‌ളാനും പോലീസ് തിരിച്ചറിഞ്ഞു. കാമാക്ഷി എന്ന വ്യാജപ്പേരിലുള്ള പുതിയ ഐഡന്റിറ്റി കണ്ടെത്താന്‍ പോലീസിന് അനായാസം കഴിയുകയും ചെയ്തു. പിന്നാലെ ജൂലൈയിലെ മുഴുവന്‍ ശമ്പളവും പിന്‍വലിക്കപ്പെട്ടതായും മനസ്സിലാക്കി. ഈ പണം ഒരുപക്ഷേ കോമള്‍ ഉപയോഗിക്കുമെന്നും തീരുമ്പോള്‍ തിരിച്ചുവരുമെന്നും പോലീസ് മനസ്സിലാക്കി.

കോമളിനെ കണ്ടെത്താന്‍ പോലീസ് വലിയ സംഘത്തെ രൂപീകരിച്ചു. കോമളിനെ തിരിച്ചറിയാന്‍ കഴിയുന്ന ഒരു ബന്ധുവിനെയും കൂട്ടി. പൂനെയില്‍ നിന്നും ബാംഗ്‌ളൂരിലേക്ക് തിരിച്ച കോമളിനെ തലനാരിഴ വ്യത്യാസത്തിലാണ് പിടക്കാന്‍ കഴിയാതെ പോയത്. ഒടുവില്‍ ബാംഗ്‌ളൂര്‍ യാത്രയ്ക്കിടയില്‍ പുതപ്പിനുള്ളില്‍ നിന്നും കോമള്‍ പോലീസിന് മറുപടി പറഞ്ഞു. ഹിന്‍ഡന്‍ കനാലില്‍ നിന്നും മുങ്ങുമ്പോള്‍ പ്രത്യേകമായി ഒരിടം ലക്ഷ്യമില്ലായിരുന്നെന്ന് കോമള്‍ പറഞ്ഞു. മനസ്സില്‍ വരുന്നത് ഏതു സ്ഥലമാണോ അവിടേയ്ക്ക് പോകുക. എവിടെ പോയാലും ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ചില്ലെന്ന് ഉറപ്പിച്ചിരുന്നു. അന്തസ്സ് നോട്ടി മാതാപിതാക്കള്‍ തിരിച്ചുപോകാന്‍ പറഞ്ഞാല്‍ പോലും താന്‍ കേള്‍ക്കില്ലെന്നും കോമള്‍ പറഞ്ഞു.

എന്തായാലും കേസിലെ തട്ടിക്കൊണ്ടുപോകല്‍ പോലീസ് എടുത്തുമാറ്റിയിട്ടുണ്ട്. എന്നാല്‍ ഗാര്‍ഹിക പീഡനവും സ്ത്രീധന പീഡനവും ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും മപരില്‍ നില നില്‍ക്കും. ചൊവ്വാഴ്ച രാത്രിയില്‍ കോമള്‍ തിരിച്ചുവന്നപ്പോള്‍ തന്നെ അഭിഷേക് അകത്തായി. വിവാഹം കഴിഞ്ഞ് ആദ്യ ദിവസം തന്നെ ഭര്‍ത്തൃപിതാവ് മാനസീകമായി പീഡിപ്പിച്ചെന്നാണ് കോമള്‍ ആരോപിക്കുന്നത്. താനാണ് ഈ വീട്ടിലെ അധികാരിയെന്നും താന്‍ പറയുന്നത് കേട്ട് ജീവിച്ചോണമെന്നും തന്റെ അനുവാദമില്ലാതെ ഒന്നും ചെയ്യരുതെന്നും ഇയാള്‍ പറഞ്ഞു.

അഭികേഷിന് സ്ത്രീധനമായി 41 ലക്ഷം രൂപയും ഒരു ഓഡി കാറുമാണ് താന്‍ നല്‍കിയതെന്ന് കോമളിന്റെ പിതാവ് അനില്‍ ടലന്‍ പറയുന്നു. ഡല്‍ഹി പോലീസിലെ സബ് ഇന്‍സ്‌പെക്ടറാണ് അഭിഷേകിന്റെ പിതാവ് ധര്‍മ്മേന്ദ്രകുമാര്‍. ഇത്രയും സ്ത്രീധന തുക കിട്ടിയിട്ടും പോരാ എന്ന നിലപാടായിരുന്നു ധര്‍മ്മേന്ദ്രകുമാറിന്. തനിക്ക് ബിസിനസ് നടത്താന്‍ ഒരു 21 ലക്ഷം കൂടി പിതാവിനോട് ചോദിക്കണം എന്നാവശ്യപ്പെട്ട് കോമളിനെ അഭിഷേകും ധര്‍മ്മേന്ദ്രയും നിരന്തരം പീഡിപ്പിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയും മകളുമായി സംസാരിച്ചിരുന്നില്ല. ശനിയാഴ്ച വൈകിട്ട് ധര്‍മ്മേന്ദ്ര വിളിച്ച് കോമളിന്റെ കാര്‍ ഹിന്‍ഡന്‍ കനാലിന് സമീപം കണ്ടെത്തിയെന്നും അവള്‍ ഇല്ലെന്നും പറയുകയായിരുന്നെന്ന് അനില്‍ പറയുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW