Saturday, August 24, 2019 Last Updated 20 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 12.31 PM

സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഘടനാമാറ്റം അംഗീകരിച്ച് ഹൈക്കോടതി; കേന്ദ്ര സര്‍ക്കാരിന്റെ വിഭ്യാഭ്യാസ അവകാശ നിയമം കേരളത്തിനും ബാധകം

uploads/news/2019/07/320754/school.jpg

കൊച്ചി : സംസ്ഥാനത്തെ എല്‍.പി, യു.പി സ്‌കൂളുകളുടെ ഘടനാമാറ്റം അംഗീകരിച്ച് ഹൈക്കോടതി. ഒന്നു മുതല്‍ അഞ്ചുവരെയുള്ള ക്ലാസുകള്‍ ലോവര്‍ പ്രൈമറി വിഭാഗത്തിലും ആറു മുതല്‍ എട്ടുവരെയുള്ള ക്ലാസുകള്‍ അപ്പര്‍ പ്രൈമറി വിഭാഗത്തിലും ആക്കാനുള്ള തീരുമാനത്തിനാണ് ഹൈക്കോടതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നു മുതല്‍ നാലുവരെ ലോവര്‍ പ്രൈമറിയും അഞ്ചു മുതല്‍ ഏഴുവരെ അപ്പര്‍ പ്രൈമറിയും എന്ന ഘടനയിലേയ്ക്ക് മാറിയതിന് എതിരെ മാനേജുമെന്റുകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ വിഷയത്തിലാണ് ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെ അന്തിമ തീര്‍പ്പുണ്ടായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വിഭ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നു കഴിഞ്ഞു. അതുകൊണ്ടു തന്നെ ഈ നിയമം കേരളത്തിലും ബാധകമാണെന്നാണ് ഹൈക്കോടതി തീരുമാനം.

Ads by Google
Ads by Google
Loading...
TRENDING NOW