Thursday, August 08, 2019 Last Updated 9 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 12.24 PM

യാത്രക്കാരോട് അപമര്യാദയോടെ പെരുമാറി എയര്‍ ഫ്രാന്‍സ് പൈലറ്റ്; 26 പേരെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു, ഇല്ലെങ്കില്‍ വിമാനം പുറപ്പെടില്ലെന്ന് ഭീഷണിയും

യാത്രക്കാര്‍ സ്വയമേ ഇറങ്ങിപ്പോയില്ലെങ്കില്‍ വിമാനം പുറപ്പെടില്ലെന്ന് ഭീഷണി മുഴക്കിയതോടെ ഇവര്‍ ഇറങ്ങി.
Air France

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും പാരീസിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഫ്രാന്‍സ് വിമാനത്തില്‍ യാത്രക്കാരോട് അപമര്യാദയോടെയുള്ള പെരുമാറി പൈലറ്റും ജീവനക്കാരും. ചെക്കിംഗ് കഴിഞ്ഞ് ലഗേജുമായി വിമാനത്തില്‍ കയറിയ യാത്രക്കാരോട് വിമാനം പുറപ്പെടുന്നതിനു തൊട്ടുമുന്‍പാണ് പൈലറ്റ് അടക്കമുള്ളവര്‍ അപമര്യാദയോടെ പെരുമാറിയത്. വിമാനത്തിന് സാങ്കേതികമായ ചില പ്രശ്‌നങ്ങളുണ്ടെന്നും 26 യാത്രക്കാര്‍ ലഗേജുമായി ഇറങ്ങിപ്പോകണമെന്നുമാണ് പൈലറ്റ് ആവശ്യപ്പെട്ടത്. എ.എഫ്-225 വിമാനത്തില്‍ ബുധനാഴ്ച രാവിലെ ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട വിമാനത്തിലാണ് സംഭവം.

എന്നാല്‍ സാങ്കേതിക തകരാര്‍ എന്താണെന്ന് വ്യക്തമാക്കാന്‍ പൈലറ്റോ ജീവനക്കാരോ തയ്യാറായില്ലെന്നും ഇതുസംബന്ധിച്ച് ഔദ്യോഗികമായ ഒരു അറിയിപ്പും തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും യാത്രക്കാര്‍ പറഞ്ഞു. യാത്രക്കാര്‍ സ്വയമേ ഇറങ്ങിപ്പോയില്ലെങ്കില്‍ വിമാനം പുറപ്പെടില്ലെന്ന് ഭീഷണി മുഴക്കിയതോടെ ഇവര്‍ ഇറങ്ങി.

സംഭവത്തെ കുറിച്ച് ഒരു ഔദ്യോഗിക അറിയിപ്പും എയര്‍ലൈന്‍സ് നല്‍കിയിട്ടില്ലെന്ന് യാത്രക്കാര്‍ പറയുന്നു. യാത്രക്കാര്‍ക്ക് പാരീസിലേക്ക് പോകാന്‍ മറ്റു വിമാനങ്ങള്‍ ഏര്‍പ്പാടാക്കുമോ എന്നും വ്യക്തമാക്കിയിട്ടില്ല.

യാത്രക്കാരുടെ വര്‍ധനവ് പരിഗണിച്ച് എയര്‍ ഫ്രാന്‍സ് ഇന്ത്യയില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് വിമാനത്തില്‍ കയറിയ യാത്രക്കാരെ ഇറക്കിവിട്ടുള്ള നടപടി.

Ads by Google
Wednesday 10 Jul 2019 12.24 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW