Sunday, August 18, 2019 Last Updated 58 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 12.04 PM

പൂജ കഴിഞ്ഞ് നടയടയ്ക്കാതെ വീട്ടില്‍ പോയി ; അണ്ടലൂര്‍ കാവിലെ മേല്‍ശാന്തിക്ക് സസ്പെന്‍ഷന്‍

uploads/news/2019/07/320751/temple.jpg

തലശ്ശേരി: പൂജ കഴിഞ്ഞ് നടയടയ്ക്കാതെ വീട്ടില്‍ പോയ അണ്ടലൂര്‍ കാവിലെ മേല്‍ശാന്തിക്ക് സസ്പന്‍ഷന്‍. കൊയിലാണ്ടി സ്വദേശി എന്‍.രാമകൃഷ്ണനെ (47)യാണ് ജോലിയില്‍ ഗുരുതരമായ കൃത്യവിലോപം കാണിച്ചതിന് ക്ഷേത്രം അധികാരികള്‍ അന്വേഷണ വിധേയമായി സസ്പന്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഉച്ചപൂജക്ക് ശേഷം ശ്രീകോവില്‍ നട അടക്കാതെയാണ് മേല്‍ശാന്തി താമസസ്ഥലത്തേക്ക് പോയതത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെ ക്ഷേത്ര മുറ്റം തൂത്തു വൃത്തിയാക്കാനെത്തിയ ആളുടെ ശ്രദ്ധയില്‍ പെട്ടതോടെ വിവരം ഒന്നാം ഊരാളനായ പനോളി മുകുന്ദനച്ചനെ അറിയിച്ചു. ഇദ്ദേഹം ശാന്തിയെ വിളിച്ചു വരുത്തി വിശദീകരണം ചോദിച്ചപ്പോള്‍ അബദ്ധം പറ്റിയെന്ന മറുപടിയാണ് ലഭിച്ചത്.

മുന്‍പും ഇത്തരത്തില്‍ അശ്രദ്ധ ഉണ്ടായതിനാല്‍ തല്‍ക്കാലം ജോലിയില്‍ നിന്ന് മാറി നില്‍ക്കാന്‍ ശാന്തിയോട് ആവശ്യപ്പെട്ടിട്ടുള്ളതായി മുകുന്ദനച്ചന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് കാരണം കാണിക്കല്‍ നോട്ടിയും നല്‍കിയിട്ടുണ്ട്. എക്‌സിക്യുട്ടിവ് ഓഫിസറാണ് വിശദീകരണ നോട്ടിസ് നല്‍കിയത്. സംഭവം ഭക്തര്‍ക്കിടയില്‍ നീരസം ഉണ്ടാക്കിയിട്ടുണ്ട്. കീഴ് ശാന്തിയാണ് ഇപ്പോള്‍ പൂജാകര്‍മ്മങ്ങള്‍ നടത്തുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW