Wednesday, August 21, 2019 Last Updated 3 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 10.55 AM

ബംഗലൂരുവില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് നാല് മരണം; ഏഴു പേര്‍ക്ക് പരിക്ക്

ചട്ടം ലംഘിച്ച് അധിക നില പണിയുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ബ്രഹ്ത് ബംഗലൂരു മഹാനഗര പാലിക മേയര്‍ ഗംഗാബിക മല്ലകാര്‍ജുന
building collapsed

ബംഗലൂരു: ബംഗലൂരുവിലെ പുലികേശി നഗറില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് നാലു പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെയായിരുന്നു അപകടം.സംസ്ഥാന ദ്രൂത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദേശീയ ദ്രുത കര്‍മ്മസേനയും അഗ്നിശമന സേനയും ഉടന്‍ സ്ഥലത്തെത്തുമെന്ന് പോലീസ വ്യക്തമാക്കി.

തൊഴിലാളികളാണ് ദുരന്തത്തിനിരയായവരെന്ന് സൂചനയുണ്ട്. ബിഹാര്‍ സ്വദേശിയായ ശംഭു കുമാര്‍ ആണ് മരിച്ചവരില്‍ ഒരാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തകര്‍ന്നുവീണ കെട്ടിടത്തോട് കൂട്ടിച്ചേര്‍ക്കപ്പെട്ട കെട്ടിടവും തകര്‍ന്നിട്ടുണ്ട്.

ചട്ടം ലംഘിച്ച് അധിക നില പണിയുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ബ്രഹ്ത് ബംഗലൂരു മഹാനഗര പാലിക (ബിബിഎംപി) മേയര്‍ ഗംഗാബിക മല്ലകാര്‍ജുന പറഞ്ഞു. ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും അവര്‍ പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW