Wednesday, August 14, 2019 Last Updated 17 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 09.56 AM

1.4 ഫോളോവേഴ്‌സുള്ള ക്രിക്കറ്റ്താരം തന്നെ ശല്യം ചെയ്യുന്നു; മുഹമ്മദ് ഷമിക്കെതിരേ ആരോപണവുമായി യുവതി

uploads/news/2019/07/320737/shami.jpg

ലോകകപ്പില്‍ സെമിയില്‍ കടന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് പിന്നാലെയാണ് ആരാധകരെല്ലാം അഭിനന്ദിക്കാനും താരങ്ങളുടെ വിശേഷം അറിയാനും അനേകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ എത്തുമ്പോള്‍ ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് ഷമി ശല്യമുണ്ടാക്കുന്നു എന്നാരോപിച്ച് യുവതി ഇന്‍സ്റ്റാഗ്രാമില്‍. സോഫിയ എന്ന് പേരുള്ള യുവതിയാണ് താരത്തിനെതിരേ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. 1.4 ദശലക്ഷം പേര്‍ പിന്തുടരുന്ന ഷമിയെന്തിനാണ് തന്റെ പിന്നാലെ നടക്കുന്നതെന്ന് ആരെങ്കിലും ഒന്നു പറഞ്ഞുതരാമോയെന്നാണ് യുവതി കുറിച്ചിരിക്കുന്നത്.

ഷമിയുടെ ഔദ്യോഗിക ഇന്‍സ്റ്റാമ്രാം പേജില്‍ നിന്നും താരം യുവതിക്കയച്ച ആശംസ യുവതി തന്റെ പേജില്‍ ഇട്ടിട്ടുണ്ട്. താരം തന്നെ സന്ദേശങ്ങള്‍ കൊണ്ടു നിരന്തരം ശല്യപ്പെടുത്തുന്നു എന്നാണ് യുവതിയുടെ പരാതി. സ്ത്രീവിഷയത്തില്‍ ഷമി വാര്‍ത്തകളില്‍ നിറയുന്നത് ഇതാദ്യമല്ല. ഷമിക്ക് അനേകം സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മുന്‍ഭാര്യ ഹസീന്‍ ജഹാന്‍ രംഗത്ത് വന്നിരുന്നു. സ്ത്രീകളുമായി ഷമി നടത്തിയെന്ന് ആരോപിക്കുന്ന അനേകം സന്ദേശങ്ങളുടെ പകര്‍പ്പും അവര്‍ പുറത്തുവിട്ടിരുന്നു. ഷമിക്ക് ഒത്തുകളിയില്‍ പങ്കുണ്ടെന്ന ആരോപണവും പുറത്തു വന്നു. ഭാര്യയുമായുള്ള ബന്ധം തകരാറിലായ ഷമി പിന്നീട് വിവാദത്തില്‍ നിന്നും തലയൂരുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് അടുത്ത വിവാദവും ഉണ്ടായിരിക്കുന്നത്. സംഗതി ഇങ്ങിനെയൊക്കെയാണെങ്കിലൂം ലോകകപ്പില്‍ താരംമികച്ച പ്രകടനമാണ് നടത്തുന്നത് വെറും നാലു മത്സരങ്ങളില്‍ നിന്നും 14 വിക്കറ്റ് വീഴ്ത്തിക്കഴിഞ്ഞിരിക്കുകയാണ്. ന്യൂസിലന്റുമായുള്ള മത്സരത്തില്‍ ജയിച്ച് ഇന്ത്യ ഫൈനല്‍ കളിച്ചാല്‍ താരം ഉണ്ടാകുമെന്നാണ് സൂചന. അതേസമയം ശ്രീലങ്കയ്‌ക്കെതിരേയും സെമിയില്‍ ന്യൂസിലന്റിനെതിരേയും താരത്തെ ഇന്ത്യ ഒഴിവാക്കി. ഷമിക്കെതിരേയുള്ള യുവതിയുടെ ആരോപണം ആരാധകര്‍ ഏറ്റെടുത്തതോടെ ട്രോളുകളുടെ പ്രവാഹമാണ്.

Ads by Google
Ads by Google
Loading...
TRENDING NOW