Tuesday, August 20, 2019 Last Updated 6 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 09.19 AM

'അടിച്ച് ചെവിട് പൊട്ടിക്കും'; മോഹന്‍ലാല്‍ അങ്ങനെ പറഞ്ഞോ? വൈറലാകുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യം

 viral video

താരസംഘടനയായ അമ്മയുടെ ജനറല്‍ബോഡി മീറ്റിംഗ് കഴിഞ്ഞ ദിവസം എറണാകുളത്ത് വെച്ചാണ് നടന്നത്. താരങ്ങളെല്ലാം പങ്കെടുത്ത ചടങ്ങില്‍ പ്രസിഡന്റ് മോഹന്‍ലാല്‍ ജനറല്‍ബോഡി യോഗത്തിനിടെ 'അടിച്ച് ചെകിട് പൊട്ടിക്കു'മെന്ന് പറഞ്ഞെന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മോഹന്‍ലാല്‍ ആരോടാണ് ഇങ്ങനെ പ്രതികരിച്ചത് എന്ന രീതിയിലാണ് വീഡിയോ പ്രചരിച്ചിരുന്നത്.

എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. പരിപാടിക്കു ശേഷം ആഘോഷത്തിനായി കൊണ്ടുവന്ന കേക്കിനെ കുറിച്ചായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ആ കേക്കില്‍ ചാരി നില്‍ക്കരുതെന്നായിരുന്നു കൈ ചൂണ്ടി മോഹന്‍ലാല്‍ പറഞ്ഞത്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്. സഹപ്രവര്‍ത്തകരോട് തര്‍ക്കിക്കുന്ന രീതിയിലായിരുന്നു ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

Ads by Google
Ads by Google
Loading...
TRENDING NOW