Friday, August 09, 2019 Last Updated 14 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 08.54 AM

അധികം ആര്‍ക്കും അറിയാത്ത മമ്മൂട്ടിയെ കുറിച്ചുള്ള അഞ്ച് കാര്യങ്ങള്‍; ആരാധകര്‍ക്ക് പോലും ഇത് അറിവുണ്ടാകില്ല

 about mammootty

മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. സ്‌റ്റൈല്‍, ലുക്ക്, ഗ്ലാമര്‍ എന്നതിനൊക്കെ കൂടി മലയാളത്തില്‍ ഒരൊറ്റ പേര് മാത്രമേയുള്ളൂ മമ്മൂട്ടി. മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമായി മാറിയ മമ്മൂട്ടിയുടെ ആരാധകര്‍ അല്ലാത്തവര്‍ ചുരുക്കമാണ്. മമ്മൂട്ടിയുടെ ശക്തമായ തിരിച്ചു വരവാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. പേരന്‍പ്, യാത്ര, മധുരരാജ, ഉണ്ട ഇപ്പോള്‍ പതിനെട്ടാംപടിയില്‍ എത്തി നില്‍ക്കുകയാണ് മമ്മൂട്ടിയുടെ വിജയ ചിത്രങ്ങള്‍.

മമ്മൂക്കയുടെ ആദ്യ ചിത്രം മുതല്‍ അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും അറിയാവുന്നവരാണ് മമ്മൂട്ടിയുടെ ആരാധകര്‍. എന്നാല്‍ ആരാധകര്‍ക്കും അറിയാത്ത മമ്മൂട്ടിയുടെ ചില രഹസ്യങ്ങളുണ്ട്. മലയാളത്തില്‍ സ്വന്തം ഭാഷയില്‍ അല്ലാതെ അഭിനയിച്ച് ദേശീയ അവാര്‍ഡ് കിട്ടിയ ഏക നടന്‍ മമ്മൂട്ടിയാണ്. അംബേദ്കര്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചത്. അതുപോലെ, മമ്മൂട്ടിയുടെ എല്ലാ വണ്ടിയുടെയും നമ്പര്‍ 369 ആണെന്ന് നമുക്ക് അറിയാം. എന്നാല്‍ ഈ നമ്പര്‍ മമ്മൂട്ടിയുടെ ഒരു പെട്ടിയില്‍ നിന്ന് വന്നതാണ്. അദ്ദേഹം വാങ്ങിയ പെട്ടിയുടെ നമ്പര്‍ ലോക്ക് 369 ആയിരുന്നു. മൂന്നിന്റെ ഗുണിതങ്ങളായ ഈ നമ്പര്‍ ലോക്ക് മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടതോടെ അദ്ദേഹം തന്റെ വണ്ടി നമ്പര്‍ 369 ആയി തിരഞ്ഞെടുക്കുകയായിരുന്നു.

തുടക്ക കാലത്ത് മമ്മൂട്ടി പല പേരുകളിലും അഭിനയിച്ചിട്ടുണ്ട്. ഷീല നിര്‍മ്മിച്ച സ്ഫോടനം എന്ന സിനിമയില്‍ മമ്മൂട്ടിയുടെ പേര് സജിന്‍ എന്നായിരുന്നു. സിനിമയില്‍ തുടക്കമായതിനാല്‍ ചിത്രത്തില്‍ മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിച്ചിരുന്നില്ല. വലിയ മതിലില്‍ നിന്നും ചാടേണ്ട ഒരു സീനുണ്ടായിരുന്നു പടത്തില്‍. മതില്‍ ഡ്യൂപ്പില്ലാതെ ചാടി അന്ന് മമ്മൂട്ടിക്ക് പരിക്ക് പറ്റിയിരുന്നു. ആദ്യകാലത്ത് പലരും മമ്മൂട്ടി സാര്‍, മമ്മൂട്ടിക്ക എന്നൊക്കെയായിരുന്നു വിളിച്ചിരുന്നത്. മമ്മൂട്ടിയെ ആദ്യമായി മമ്മൂക്ക എന്ന് വിളിച്ചത് മേക്കപ്മാന്‍ ദേവസ്യയാണ്. അദ്ദേഹത്തിന്റെ മകനാണ് ഇപ്പോള്‍ മമ്മൂട്ടിയുടെ മേക്കപ്മാനായ ജോര്‍ജ്ജ്. അതുപോലെ തന്നെ തുടക്ക കാലത്ത് നടന്‍ ശ്രീനിവാസന്‍ മമ്മൂട്ടിക്ക് വേണ്ടി രണ്ട് പടത്തില്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. 1980-ല്‍ വില്‍ക്കാനുണ്ട് സ്വപ്നങ്ങളിലും 1982-ല്‍ വിധിച്ചതും കൊതിച്ചതും എന്ന ചിത്രത്തിലും. ഈ രണ്ട് ചിത്രത്തിലും മമ്മൂട്ടിക്കൊപ്പം ശ്രീനിവാസനും അഭിനയിച്ചിരുന്നുവെന്നതാണ് രസകരമായ വസ്തുത.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW