Saturday, August 24, 2019 Last Updated 2 Min 45 Sec ago English Edition
Todays E paper
Ads by Google
എസ്. നാരായണ്‍
Wednesday 10 Jul 2019 07.49 AM

കരിമ്പട്ടികയില്‍പ്പെട്ട സി.ഐമാര്‍ക്ക് എസ്.പിയാകണം; സംഘടനാ നേതാക്കള്‍ക്ക് സ്ഥാനക്കയറ്റം നല്‍കണം ; സംസ്ഥാന സര്‍ക്കാര്‍ പോലീസ് സേനയില്‍ എസ്.പിമാരുടെ 49 പുതിയ തസ്തികകള്‍ സൃഷ്ടിക്കാനൊരുങ്ങുന്നു

uploads/news/2019/07/320722/police.jpg

തിരുവനന്തപുരം: നിത്യച്ചെലവിനു കടംവാങ്ങുന്ന സംസ്ഥാന സര്‍ക്കാര്‍ പോലീസ് സേനയില്‍ എസ്.പിമാരുടെ 49 പുതിയ തസ്തികകള്‍ സൃഷ്ടിക്കാനൊരുങ്ങുന്നു. ഇതില്‍ 16 പേരെ പുതിയ ജോലിയിലേക്കും 33 പേരെ ഡിവൈ.എസ്.പിമാര്‍ക്കു സ്ഥാനക്കയറ്റം നല്‍കിയും നിയമിക്കാനാണു നീക്കം. സ്വാഭാവികമായും സ്ഥാനക്കയറ്റം താഴേത്തട്ടുകളിലേക്കും പടരും; ഇന്‍സ്‌പെക്ടര്‍മാര്‍ ഡിെവെ.എസ്.പിമാരാകും. ചില സംഘടനാ നേതാക്കന്മാരും സംസ്ഥാന ഇന്റലിജന്‍സിന്റെ കരിമ്പട്ടികയിലുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഏതാനും സി.ഐമാരും ഇങ്ങനെ അധികാരത്തിന്റെ അടുത്ത തലത്തിലെത്തും.

പോലീസ് സേനയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനായാണു നടപടിയെന്നു പറയുന്നുണ്ടെങ്കിലും, സംഘടനാ നേതാക്കന്മാരടക്കം ചിലരുടെ സ്ഥാനക്കയറ്റം ലക്ഷ്യമിട്ടാണ് എണ്ണം നിശ്ചയിച്ചിരിക്കുന്നത്. എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്ന ശിപാര്‍ശയുമായി ഫയല്‍ അതിവേഗം നീങ്ങുകയാണ്. കാര്യം നടന്നാല്‍, ഇതിനു ചരടുവലിക്കുന്നവര്‍ക്ക് ഡിെവെ.എസ്.പിയായോ എസ്.പിയായോ വിരമിക്കാനാകും. എസ്.പി. റാങ്കിലെത്തിക്കഴിഞ്ഞാല്‍, ഭാഗ്യം തുണച്ചാല്‍ ഐ.പി.എസും കിട്ടും!

ചെലവിനു കര്‍ശന നിയന്ത്രണം വേണമെന്നു ''സുഗ്രീവാജ്ഞ'' ഉണ്ടായിരിക്കെയാണു ചിലരുടെ സ്ഥാനക്കയറ്റം മാത്രം ലക്ഷ്യമിട്ട് പോലീസില്‍ വലിയ തസ്തികകള്‍ ഒരുങ്ങുന്നത്. തസ്തിക സൃഷ്ടിക്കുന്നതിനു വിശദമായ പഠനം വേണമെന്നു നിര്‍ദേശമുണ്ടെങ്കിലും ഇഷ്ടക്കാര്‍ക്കു വേണ്ടിയാണെങ്കില്‍ തൊടുന്യായങ്ങള്‍ മതിയാകും. ഇവ ഐ.പി.എസ്. വിഭാഗത്തിലല്ലാത്തതിനാല്‍ കേന്ദ്രാനുമതി വേണ്ടെന്ന സൗകര്യവുമുണ്ട്.

എസ്.ഐയായി ജോലിയില്‍ പ്രവേശിക്കുന്ന മിക്കവര്‍ക്കും പരമാവധി രണ്ട് സ്ഥാനക്കയറ്റം മാത്രമേ ലഭിക്കുന്നുള്ളൂ. ഇത് സേനയുടെ മനോവീര്യത്തെ ബാധിക്കുന്നുണ്ടത്രേ. അതുകൊണ്ട് പൊതുജനങ്ങള്‍ക്കും സര്‍ക്കാരിനും വേണ്ടിയെങ്കിലും ഈ തസ്തികകള്‍ അനുവദിക്കണമെന്നാണ് ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കു സമര്‍പ്പിച്ച ഫയലില്‍ സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ടിരിക്കുന്നത്. പോലീസിലെ ജനറല്‍ എക്‌സിക്യൂട്ടിവ് വിഭാഗത്തിലെ നിശ്ചലാവസ്ഥ ഇതിലൂടെ ഒഴിവാക്കാന്‍ കഴിയുമെന്നും ഫയലില്‍ ചൂണ്ടിക്കാട്ടുന്നു. 33 ഡിെവെ.എസ്.പിമാരെ സ്ഥാനക്കയറ്റം നല്‍കി നിയമിക്കുന്നത് ഇങ്ങനെയാണ്.

സ്‌പെഷല്‍ ബ്രാഞ്ച് പത്തു പേര്‍, വിജിലന്‍സ് യൂണിറ്റുകള്‍ പത്തു പേര്‍, ആഭ്യന്തര സുരക്ഷ നാല്, ക്രൈംബ്രാഞ്ച് നാല്, ട്രാഫിക് രണ്ട്, റെയില്‍വേ രണ്ട്, പോലീസ് ട്രെയിനിങ് കോളജ് െവെസ് പ്രിന്‍സിപ്പല്‍ ഒന്ന്. ഇവര്‍ക്ക് ഇപ്പോള്‍ത്തന്നെ എസ്.പിമാരുടേതിനടുത്ത് ശമ്പളം ലഭിക്കുന്നതുകൊണ്ട് സര്‍ക്കാരിനു സാമ്പത്തിക ബാധ്യത വരുന്നില്ലെന്നു ശിപാര്‍ശയില്‍ വിശദീകരിക്കുന്നു. എന്നാല്‍, ഓരോരുത്തരുടെയും സ്ഥാനക്കയറ്റം ഇപ്പോള്‍ വഹിക്കുന്ന പദവിയില്‍ ഒഴിവിനു കാരണമാകുമെന്നിരിക്കെ താഴേത്തട്ടുമുതല്‍ സ്ഥാനക്കയറ്റത്തിനു വഴിയൊരുങ്ങും. ഇതു ശിപാര്‍ശയില്‍ വ്യക്തമാക്കിയിട്ടില്ല.

നിര്‍ദിഷ്ട തസ്തികയും എണ്ണവും

ഭീകരവിരുദ്ധ സ്‌ക്വാഡില്‍ ഇന്റലിജന്‍സ്, ഓപ്പറേഷന്‍സ് വിഭാഗങ്ങളില്‍ എസ്.പി- ഒന്നു വീതം. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തില്‍ എസ്.പി- രണ്ട്. െസെബര്‍ കുറ്റാന്വേഷണത്തിന് എസ്.പി- രണ്ട്. ട്രാഫിക് പരിശീലനം മെച്ചപ്പെടുത്താനും ട്രാഫിക് പരിശീലനത്തിനായി തുറക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റ നടത്തിപ്പിനും എസ്.പി- ഒന്ന്. സോഷ്യല്‍ പോലീസ് വിഭാഗത്തില്‍ ജനെമെത്രി പോലീസ്, കമ്യൂണിറ്റി പൊലീസ് എന്നിവ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എ.ഐ.ജി- ഒന്ന്. പോലീസ് അക്കാഡമിയില്‍ തന്ത്രപരമായ ഓപ്പറേഷനുകള്‍ പരിശീലിപ്പിക്കാന്‍ എസ്.പി - ഒന്ന്. വനിതാ പോലീസില്‍ എസ്.പി. ഇല്ലെന്ന കുറവ് നീകത്താന്‍ - ഒന്ന്.

മയക്കുമരുന്നു കേസ് അന്വേഷിക്കാന്‍ എസ്.പിമാര്‍ - രണ്ട്. തീരദേശ പോലീസില്‍ കൂടുതല്‍ എസ്.പി- രണ്ട്. സോഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്‌കീം നടപ്പാക്കുന്നതുകൊണ്ട് സ്‌പെഷല്‍ ഇന്റലിജന്‍സ് എസ്.പി- ഒന്ന്. വകുപ്പു നടപടികള്‍ നോക്കിനടത്താന്‍ എസ്.പി- ഒന്ന്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW