Monday, August 19, 2019 Last Updated 6 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.33 AM

കെ.വി.പി.വൈ: ഓണ്‍ലൈന്‍ അപേക്ഷയില്‍ ശ്രദ്ധിക്കാന്‍, കേരളത്തില്‍ 13 പരീക്ഷാ കേന്ദ്രങ്ങള്‍

uploads/news/2019/07/320711/v2.jpg

അടിസ്‌ഥാന ശാസ്‌ത്ര പഠനത്തിനു താത്‌പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ശാസ്‌ത്ര സാങ്കേതികശാസ്‌ത്ര വകുപ്പ്‌ നടത്തുന്ന ഫെല്ലോഷിപ്‌ പ്രോഗ്രാമാണ്‌ കിഷോര്‍ വൈജ്‌ഞാനിക്‌ പ്രോത്സാഹന്‍ യോജന അഥവാ കെ.വി.പി.വൈ. എല്ലാവര്‍ഷവും ജൂലൈ മുതലാണ്‌ ഇതിന്‌ അപേക്ഷിക്കാവുന്നത്‌. അതതു വര്‍ഷം പ്ലസ്‌ വണ്‍, പ്ലസ്‌ ടു, ഒന്നാം വര്‍ഷ ഡിഗ്രി എന്നിവ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ അപേക്ഷിക്കാം. ഈ വര്‍ഷത്തെ അപേക്ഷയുടെ സമയമാണിത്‌. മാത്തമാറ്റിക്‌സ്‌, ഫിസിക്‌സ്‌, കെമിസ്‌ട്രി, ബയോളജി എന്നിവയില്‍ ബി.എസ്‌സി, ബി.എസ്‌, ബി സ്‌റ്റാറ്റ്‌, ബിമാത്‌, ഇന്റഗ്രേറ്റഡ്‌ എം.എസ്‌സി, ഇന്റഗ്രേറ്റഡ്‌ എം.എസ്‌ എന്നിവ പഠിക്കുന്നവര്‍ക്ക്‌ പ്രതിമാസവും പ്രതിവര്‍ഷവും ധനസഹായം നല്‍കുന്ന പദ്ധതിയാണിത്‌. ശാസ്‌ത്രത്തില്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക്‌ ഉപരിപഠനത്തിന്‌ ഏറെ സഹായിക്കും ഈ പദ്ധതി.
അപേക്ഷ ക്ഷണിക്കുമ്പോഴല്ല, വര്‍ഷങ്ങള്‍ക്കു മുന്നേതന്നെ ഇതിനായി തയാറെടുപ്പ്‌ തുടങ്ങുന്നതാവും അഭികാമ്യം. ശാസ്‌ത്ര വിഷയം പഠിക്കാന്‍ താത്‌പര്യമുള്ളവര്‍ക്ക്‌ എട്ടാം ക്ലാസ്‌ മുതലേ ഈ ഫെല്ലോഷിപ്പ്‌ ലക്ഷ്യമാക്കി പഠനം തുടങ്ങിയാല്‍ പ്ലസ്‌ വണ്ണില്‍ വച്ചു തന്നെ പരീക്ഷയെഴുതുകയും ഡിഗ്രി ഒന്നാം വര്‍ഷം മുതല്‍ ഫെല്ലോഷിപ്പ്‌ നേടുകയും ചെയ്യാം.
ന്ധന്ധണ്മ://ത്മണ്മത്ന.ദ്ധദ്ധന്ഥ്യ.നുത്സനുന്ധ.ദ്ധ എന്ന വെബ്‌സൈറ്റില്‍ ചെന്ന്‌ ഓണ്‍ലൈനില്‍ രജിസ്‌റ്റര്‍ ചെയ്‌ത ശേഷം വേണം അപേക്ഷിക്കാന്‍. വ്യക്‌തിവിവരങ്ങള്‍, ഉചിതമായ സ്‌ട്രീം എന്നിവയാണ്‌ ഇതില്‍ ചേര്‍ക്കേണ്ടത്‌.
അപേക്ഷ നല്‍കാന്‍ ഇ-മെയില്‍ വിലാസവും മൊബൈല്‍ നമ്പറും വേണം. എല്ലാ അറിയിപ്പുകളും മൊബൈല്‍, ഇ-മെയില്‍ എന്നിവയിലേക്കാണ്‌ വരുന്നതെന്നതിനാല്‍ അവസാനം വരെ ഇത്‌ രണ്ടും പരിപാലിക്കണം. രജിസ്‌റ്റര്‍ ചെയ്‌തതായി മൊബൈലില്‍/ഇ-മെയിലില്‍ അറിയിപ്പ്‌ കിട്ടിയ ശേഷം യൂസര്‍ ഐ.ഡി, പാസ്‌വേഡ്‌ എന്നിവ ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്യണം.സമര്‍പിച്ചു കഴിഞ്ഞാല്‍ തിരുത്താനാവില്ല എന്നതിനാല്‍ ശ്രദ്ധാപൂര്‍വം വേണം അപേക്ഷയില്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍. അപേക്ഷിക്കുന്നതിനു മുന്‍പ്‌, ഫോട്ടോ, ഒപ്പ്‌ എന്നിവയുടെ ഡിജിറ്റല്‍ ഇമേജുകള്‍ തയാറാക്കി സൂക്ഷിക്കണം. എസ്‌.സി, എസ്‌.ടി വിഭാഗം വിദ്യാര്‍ഥികള്‍ ജാതിസര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും പി.ഡബ്യു.ഡി വിഭാഗക്കാര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും പി.ഡി.എഫ്‌. രൂപത്തില്‍ സൂക്ഷിക്കണം. ഓരോ സ്‌ട്രീമിലും അപേക്ഷിക്കാന്‍ യോഗ്യതയുണ്ടോ എന്ന്‌ അപേക്ഷിക്കുന്നതിനു മുന്‍പ്‌ പരിശോധിക്കുന്നതു നല്ലതാണ്‌. ഇതിന്‌ വെബ്‌സൈറ്റില്‍ സൗകര്യമുണ്ട്‌. അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഫീസ്‌ അടയ്‌ക്കണം. ക്രെഡിറ്റ്‌ കാര്‍ഡ്‌, എ.ടി.എം./ഡെബിറ്റ്‌ കാര്‍ഡ്‌ , നെറ്റ്‌ ബാങ്കിങ്‌ഗ്‌ എന്നിങ്ങനെ ഏതെങ്കിലും രീതിയില്‍ മാത്രമേ ഫീസ്‌ അടയ്‌ക്കാനാവൂ. അടച്ച ഫിസ്‌ തിരിച്ചു നല്‍കുന്നതല്ല. ജനറല്‍, ഒ.ബി.സി. വിഭാഗത്തിന്‌ 1000 രൂപയും എസ്‌.സി, എസ്‌.ടി, പി.ഡബ്ല്യു.ഡി വിഭാഗത്തിന്‌ 500 രൂപയുമാണ്‌ ഫീസ്‌. (ബാങ്ക്‌ ചാര്‍ജുകള്‍ പുറമേ).
ഓഗസ്‌റ്റ്‌ 20 വരെ അപേക്ഷ നല്‍കാം. ഒക്‌ടോബര്‍ രണ്ടാം വാരത്തില്‍ അഡ്‌മിറ്റ്‌ കാര്‍ഡ്‌ വെബ്‌സൈറ്റില്‍ നിന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്‌തെടുക്കാം. നവംബര്‍ മൂന്നിനാണ്‌ പരീക്ഷ. കേരളത്തില്‍ ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ്‌, കൊല്ലം, കോട്ടയം, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷ നടക്കും. പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്‌ഥാനത്തില്‍ ഇന്റര്‍വ്യുവിനു തെരഞ്ഞെടുക്കും. ഇതിലെ മാര്‍ക്കും കൂടി പരിഗണിച്ചാണ്‌ ഫെല്ലോഷിപ്പിന്‌ അര്‍ഹരായവരെ കണ്ടെത്തുന്നത്‌.
2009 മുതലുള്ള പരീക്ഷകളുടെ ചോദ്യങ്ങളും ഉത്തരങ്ങളും വെബ്‌സൈറ്റിലുണ്ട്‌. ഇവ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ പരിശോധിക്കുന്നത്‌ ചോദ്യങ്ങള്‍ സംബന്ധിച്ച്‌ മനസ്സിലാക്കാന്‍ സഹായിക്കും. പരീക്ഷാര്‍ഥികള്‍ക്ക്‌ ഏറ്റവും പുതിയ ശാസ്‌ത്ര വിഷയങ്ങളെകുറിച്ച്‌ മനസ്സിലാക്കാനായി ബംഗളുരുവിലെ ഇന്ത്യന്‍ അക്കാഡമി ഓഫ്‌ സയന്‍സ്‌ തയാറാക്കിയ പ്രസിദ്ധീകരണം വായിക്കുന്നതു നന്നായിരിക്കും. ഇതു സംബന്ധിച്ച വിവരങ്ങള്‍ കെ.വി.പി.വൈയുടെ വെബ്‌സൈറ്റിന്റെ ആദ്യ പേജിലുണ്ട്‌.

എം.എസ്‌. ജീജോ

Ads by Google
Wednesday 10 Jul 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW