Wednesday, July 10, 2019 Last Updated 12 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.33 AM

സ്‌റ്റേറ്റ്‌ എലിജിബിലിറ്റി ടെസ്‌റ്റ്‌: 27 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിനുള്ള സംസ്‌ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റിന്‌ (സ്‌റ്റേറ്റ്‌ എലിജിബിലിറ്റി ടെസ്‌റ്റ്‌) ഓണ്‍ലൈനായി ഇന്നു മുതല്‍ 27 വരെ രജിസ്‌റ്റര്‍ ചെയ്യാം. പ്രോസ്‌പെക്‌ടസും സിലബസും എല്‍.ബി.എസ്‌. സെന്ററിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.
ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക്‌ അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും ബി.എഡുമാണ്‌ അടിസ്‌ഥാന യോഗ്യത.
ചില പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ്‌. വേണമെന്ന നിബന്ധനയില്‍നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. എല്‍.ടി.ടി.സി, ഡി.എല്‍.ഇ.ഡി. തുടങ്ങിയ ട്രെയിനിങ്‌ കോഴ്‌സുകള്‍ വിജയിച്ചവരെ സെറ്റിന്‌ പരിഗണിക്കും. സെറ്റ്‌ പരീക്ഷയ്‌ക്ക്‌ അപേക്ഷിക്കുന്നവര്‍ നിര്‍ബന്ധമായും എല്‍.ബി.എസ്‌. സെന്ററിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്‌റ്റര്‍ ചെയ്‌തിരിക്കണം. ഇതിനുള്ള നിര്‍ദേശം പ്രോസ്‌പെക്‌ടസില്‍ വിശദമായി നല്‍കിയിട്ടുണ്ട്‌. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂലൈ 27ന്‌ അഞ്ചിനു മുമ്പു പൂര്‍ത്തിയാക്കണം.

Ads by Google
Wednesday 10 Jul 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW