Thursday, August 22, 2019 Last Updated 5 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.33 AM

പബ്ലിക്‌ കോളജില്‍ പ്ലസ്‌ ടു പരാജിതര്‍ക്ക്‌ ക്ലാസുകള്‍

കോട്ടയം: പബ്ലിക്‌ കോളജില്‍ പ്ലസ്‌ടുവില്‍ പരാജയപ്പെട്ടവര്‍ക്കുള്ള ക്ലാസുകള്‍ വീണ്ടും ആരംഭിക്കുന്നു. പഴയ പ്രീഡിഗ്രി മുതല്‍ ഇന്നത്തെ പ്ലസ്‌ ടുവരെ പരാജിതരായ 77,000 വിദ്യാര്‍ഥികളെ കഴിഞ്ഞ 35 വര്‍ഷക്കാലമായി വിജയിപ്പിച്ച സ്‌ഥാപനമാണ്‌ പബ്ലിക്‌ കോളജ്‌. പരാജിതരെ എങ്ങനെ വിജയിപ്പിക്കാം എന്ന വിഷയത്തില്‍ പരിശീലനം ലഭിച്ച മികച്ച അധ്യാപകരാണ്‌ ഇവിടെ ക്ലാസുകള്‍ എടുക്കുന്നത്‌. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും അധ്യാപിക-അധ്യാപകരുടെ കൂടെ താമസിച്ചു ക്യാമ്പസില്‍തന്നെ സുരക്ഷിതമായി പഠിക്കുന്നതിനുള്ള സൗകര്യമുണ്ട്‌.
കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നും വിദേശത്തുനിന്നും കുട്ടികള്‍ ഇവിടെ പഠിക്കാനെത്തുന്നു. ക്ലാസ്‌ സമയത്തിനുശേഷവും വെളുപ്പിനും അവധി ദിവസങ്ങളിലും കോളജില്‍ പ്രത്യേകം ട്യൂഷന്‍ നല്‍കിവരുന്നതായി ഡയറക്‌ടര്‍ സജി നന്ത്യാട്ട്‌ പറഞ്ഞു. സി.ബി.എസ്‌.ഇ പ്ലസ്‌ ടു ഫെയില്‍ഡ്‌ ബാച്ചിന്‌ റഗുലര്‍ സ്‌കൂളിങ്‌ നടത്തുന്ന ഏക സ്‌ഥാപനമാണ്‌ പബ്ലിക്‌ കോളജ്‌. ആറുമാസംകൊണ്ട്‌ പാസാകാവുന്ന എന്‍.ഐ.ഒ.എസിന്‍െറ 10, പ്ലസ്‌ ടു കോഴ്‌സുകളും എം.ജി. യൂണിവേഴ്‌സിറ്റിയുടെ ബി.എ, ബി.കോം, എം.എ, എം.കോം കോഴ്‌സുകളും ഇവിടെയുണ്ട്‌. ആറുമാസത്തെ 10, പ്ലസ്‌ ടു കോഴ്‌സില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയ്‌ക്കിരിക്കുന്നതും വിജയിച്ചതും കോളജില്‍നിന്നാണ്‌. വിശദവിവരങ്ങള്‍ക്ക്‌: 9446097203, 9447112303 www.publiccollege.org

Ads by Google
Wednesday 10 Jul 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW