Saturday, August 24, 2019 Last Updated 22 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.27 AM

ധനകാര്യ സ്‌ഥാപനത്തിന്റെ പണം തട്ടിയ യുവതി പിടിയില്‍

uploads/news/2019/07/320665/c2.jpg

ചാലക്കുടി: ധനകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരെ കബളിപ്പിച്ച്‌ രണ്ടു ലക്ഷത്തിലധികം രൂപ തട്ടിയ യുവതി അറസ്‌റ്റില്‍. എറണാകുളം എളമക്കര സ്വദേശി സൗമ്യ സുകുമാരന്‍ (26) ആണ്‌ അറസ്‌റ്റിലായത്‌. ചാലക്കുടി ഡിവൈ.എസ്‌.പി. സി.ആര്‍. സന്തോഷും സംഘവും ചേര്‍ന്ന്‌ കോഴിക്കോട്‌ കുന്ദമംഗലത്തിനു സമീപം പെരിങ്ങളത്തുനിന്നാണ്‌ യുവതിയെ പിടികൂടിയത്‌.
കഴിഞ്ഞമാസം 27 നായിരുന്നു കേസിനാസ്‌പദമായ സംഭവം. ഗായത്രി എന്നു സ്വയം പരിചയപ്പെടുത്തിയാണ്‌ യുവതി ധനകാര്യ സ്‌ഥാപനവുമായി ബന്ധപ്പെട്ടത്‌. തന്റെ 18 പവന്‍ പണയത്തിലാണെന്നും അത്‌ ലേലംചെയ്യാന്‍ പോകുകയാണെന്നും തു തിരിച്ചെടുത്തു വീണ്ടും പണയം വയ്‌ക്കാന്‍ സഹായിക്കണം എന്നുമായിരുന്നു ആവശ്യം. ഭര്‍ത്താവ്‌ വിദേശത്താണെന്നും കോഴിക്കോട്‌ സ്വദേശിനിയായ താന്‍ ചാലക്കുടി കൂടപ്പുഴയിലുള്ള വീട്ടിലാണു താമസമെന്നും യുവതി ധനകാര്യ സ്‌ഥാനപനത്തിലെ ജീവനക്കാരോടു പറഞ്ഞു. ഇവര്‍ പറഞ്ഞതനുസരിച്ച്‌ ജീവനക്കാര്‍ ചാലക്കുടി നോര്‍ത്ത്‌ ജങ്‌ഷനിലുള്ള എസ്‌.ബി.ഐ. ശാഖയില്‍ പണവുമായെത്തി.
തുടര്‍ന്നു സ്‌ഥലത്തെത്തിയ യുവതി, ബാങ്ക്‌ അധികൃതരുമായി താന്‍ സംസാരിച്ചുകൊള്ളാമെന്നു ജീവനക്കാരെ വിശ്വസിപ്പിച്ചു.
നേരേ കൗണ്ടറിലെത്തിയ ഇവര്‍ പുതിയ അക്കൗണ്ട്‌ തുടങ്ങുന്നതിനെക്കുറിച്ച്‌ സംസാരിക്കുകയും 2.12 ലക്ഷം രൂപ പണയം എടുക്കാനെന്ന നിലയില്‍ ജീവനക്കാരില്‍ നിന്നു വാങ്ങുകയും ചെയ്‌തു. പണം അയ്‌ക്കാനെന്ന വ്യാജേന കൗണ്ടറിനു സമീപം നിന്ന യുവതി, അല്‍പസമയത്തിനുശേഷം ബാങ്കിലെ ശൗചാലയത്തിലേക്കു പോയി. പിന്നീട്‌ കൈയില്‍ കരുതിയിരുന്ന പര്‍ദ ധരിച്ച്‌ പണവുമായി സ്‌ഥലം വിട്ടു.
സംശയം തോന്നിയ ധനകാര്യ സ്‌ഥാപനത്തിലെ ജീവനക്കാര്‍ പര്‍ദ ധരിച്ചിറങ്ങിയ യുവതിയെ പിന്തുടര്‍ന്നുവെങ്കിലും ഫലമുണ്ടായില്ല. ബാങ്കിലെത്തി വിവരം തിരക്കിയപ്പോഴാണു നടന്നതെല്ലാം യുവതി തയാറാക്കിയ തിരക്കഥയായിരുന്നുവെന്നു മനസിലായത്‌.ബാങ്കിലെ സിസി ടിവിയില്‍നിന്ന്‌ ലഭിച്ച ദൃശ്യങ്ങളുമായി എറണാകുളം, കൊച്ചി മേഖലകളില്‍ പ്രത്യേകാന്വേഷണ സംഘത്തിലെ അംഗങ്ങള്‍ ഒരാഴ്‌ചയോളം നടത്തിയ അന്വേഷണത്തിലാണു പ്രതിയെ തിരിച്ചറിഞ്ഞത്‌.

Ads by Google
Wednesday 10 Jul 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW