Tuesday, August 20, 2019 Last Updated 2 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.21 AM

സെറീന സെമിയില്‍; 100-ാം ജയം തേടി റോജര്‍ ഫെഡറര്‍

uploads/news/2019/07/320660/s5.jpg

ലണ്ടന്‍: അമേരിക്കന്‍ സൂപ്പര്‍താരം സെറീന വില്യംസ്‌ വിംബിള്‍ഡണ്‍ ഗ്രാന്‍ഡ്‌സ്ലാം ടെന്നിസ്‌ ടൂര്‍ണമെന്റിന്റെ സെമിയിലെത്തി. ഇന്നലെ നടന്ന ക്വാര്‍ട്ടറില്‍ സീഡില്ലാത്ത അമേരിക്കന്‍ താരം അലിസണ്‍ റിസ്‌കെയെയാണ്‌ സെറീന തോല്‍പിച്ചത്‌. സ്‌കോര്‍ 6-4, 4-6, 6-3.
ഇത്‌ പന്ത്രണ്ടാം തവണയാണ്‌ സെറീന വിംബിള്‍ഡണിന്റെ സെമിയിലെത്തുന്നത്‌. 24 ഗ്രാന്‍ഡ്‌സ്ലാം സിംഗിള്‍സ്‌ കിരീടമെന്ന മാര്‍ഗരറ്റ്‌ കോര്‍ട്ടിന്റെ റെക്കാഡിനൊപ്പമെത്താന്‍ രണ്ട്‌ ജയങ്ങള്‍ക്ക്‌ മാത്രം അകലെയാണ്‌ 37കാരിയായ സെറീന.
മറ്റൊരു ക്വാര്‍ട്ടറില്‍ ചൈനീസ്‌ താരം ഷാംഗ്‌ ഷുയിയെ കീഴടക്കി മുന്‍ ലോക ഒന്നാം നമ്പര്‍ താരം സിമോണ ഹാലപ്പും സെമിയിലെത്തി. സ്‌കോര്‍ 7-6, 6-1
പുരുഷ സിംഗിള്‍സില്‍ ഇന്ന്‌ നടക്കുന്ന ക്വാര്‍ട്ടറില്‍ റോജര്‍ ഫെഡറര്‍ ജപ്പാന്‍ താരം കെയ്‌ നിഷിക്കോരിയെ നേരിടും. ഇന്നു ജയിക്കാനായാല്‍ വിംബിള്‍ഡണില്‍ നൂറ്‌ ജയങ്ങള്‍ നേടുന്ന താരമെന്ന റെക്കോഡ്‌ ഫെഡററിനു സ്വന്തമാകും.

Ads by Google
Wednesday 10 Jul 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW