Thursday, August 22, 2019 Last Updated 10 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.15 AM

വരള്‍ച്ചാഭീതി വേണ്ടെന്നു വിദഗ്‌ധര്‍ , ഇനി പ്രതീക്ഷ തുലാവര്‍ഷം

uploads/news/2019/07/320650/k8.jpg

കോഴിക്കോട്‌ : കാലവര്‍ഷം കുറഞ്ഞെങ്കിലും കേരളം കടുത്ത വരള്‍ച്ചയിലേക്കു നീങ്ങുമെന്ന ആശങ്ക വേണ്ടെന്നു വിലയിരുത്തല്‍. ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ചതിച്ചാല്‍ മാത്രമേ ആശങ്കപ്പെടേണ്ടതുള്ളൂവെന്നു ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ല്യൂ.ആര്‍.ഡി.എം) സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്‌റ്റും വാട്ടര്‍ മാനേജ്‌മെന്റ്‌ മേധാവിയുമായ ഡോ. കെ മാധവചന്ദ്രന്‍ 'മംഗള'ത്തോടു പറഞ്ഞു.
കേരളത്തിലെ ജല സംഭരണികളില്‍ വെള്ളത്തിന്റെ അളവ്‌ കുറഞ്ഞിട്ടുണ്ട്‌. ഇതു ജലസേചനത്തേയും വൈദ്യുതോല്‍പ്പാദനത്തേയും ബാധിക്കും. ഒകേ്‌ടാബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള വടക്കു കിഴക്കന്‍ മണ്‍സൂണ്‍ (തുലാവര്‍ഷം) കനത്താല്‍ ജലസംഭരണികളിലെ ജലനിരപ്പ്‌ ഉയരും.
കിണറുകളിലെ ജലനിരപ്പ്‌ ഇപ്പോള്‍ ആശങ്കാജനകമാണെങ്കിലും തുലാവര്‍ഷത്തിലെ മഴയാണു സാധാരണ ഗതിയില്‍ കിണര്‍ വെള്ളത്തിന്റെ അളവു നിലനിര്‍ത്തുന്നത്‌.
അണക്കെട്ടിലെ ജലനിരപ്പ്‌ കുറയുകയും ജലസേചന പദ്ധതികള്‍ക്കാവശ്യമായ വെള്ളം ഇല്ലാതിരിക്കുകയും ചെയ്ുയകയാണെങ്കില്‍ കാര്‍ഷിക മേഖലയില്‍ പകരം ജലസേചന സംവിധാനങ്ങള്‍ സൃഷ്‌ടിക്കേണ്ടി വരും. തുള്ളി ജലസേചനം പോലുള്ള പദ്ധതികളാണ്‌ ഇതില്‍ പ്രധാനം. ഇതിനു സംവിധാനമൊരുക്കാന്‍ മുതല്‍മുടക്ക്‌ ആവശ്യമുള്ളതിനാല്‍ താല്‍ക്കാലിക സംവിധാനമെന്ന നിലയില്‍ കേരളത്തില്‍ ഇതു സ്‌ഥാപിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ജൂണ്‍ ഒന്നു മുതല്‍ സെപ്‌റ്റംബര്‍ 30 വരെയുള്ള മണ്‍സൂണ്‍ കാലത്ത്‌ കേരളത്തില്‍ പെയേ്േണ്ടത്‌ 2,000 മില്ലീ ലിറ്റര്‍ മഴയായിരുന്നു. ഇതില്‍ വലിയ കുറവുണ്ടായി. ഒരു ജില്ലയില്‍ പോലും സാധാരണ അളവില്‍ ഇക്കുറി മഴ പെയ്‌തില്ല. ഇതോടെ ഭൂഗര്‍ഭ ജലവിതാനവും കുറഞ്ഞുതുടങ്ങി. നദികളിലെ നീരൊഴുക്ക്‌ കുറഞ്ഞു.
കഴിഞ്ഞ വേനലില്‍ കേരളത്തില്‍ വരള്‍ച്ചയുടെ ലക്ഷണങ്ങള്‍ നേരത്തെ തന്നെ ദൃശ്യമായിരുന്നു. നദികള്‍ മാര്‍ച്ചില്‍ തന്നെ വറ്റി. മഹാപ്രളയത്തെത്തുടര്‍ന്ന്‌ നദീതടങ്ങള്‍ തകര്‍ന്നതോടെ വെള്ളം പിടിച്ച്‌ നിര്‍ത്താനുള്ള ശേഷി നഷ്‌ടപ്പെട്ടതാണ്‌ പുഴകള്‍ വരളാന്‍ കാരണമായി വിദഗ്‌ധര്‍ വിലയിരുത്തിയത്‌. ആ കഴിവ്‌ തിരിച്ചു വരാന്‍ ഇനിയും കാലങ്ങളെടുക്കുമെന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌.
സംസ്‌ഥാനത്തെ 44 പുഴകളില്‍ മിക്കതിലും വെള്ളം കുറഞ്ഞു. ചിലതു വറ്റി വരണ്ടു. പ്രളയത്തില്‍ വെള്ളം കുത്തിയൊലിച്ചപ്പോള്‍ മേല്‍മണ്ണ്‌ നഷ്‌ടമായി. വെള്ളം വലിച്ചെടുത്ത്‌ സൂക്ഷിക്കാനുള്ള ശേഷി ഇതോടെ മിക്ക പുഴകള്‍ക്കും നഷ്‌ടപ്പെട്ടു. കഴിഞ്ഞ തുലാവര്‍ഷം മോശമായതും പുഴകള്‍ വറ്റാന്‍ കാരണമായി.
കുത്തനെ താഴ്‌ന്ന ഭൂഗര്‍ഭ ജലനിരപ്പ്‌ ഉയരുന്ന തരത്തില്‍ കാലവര്‍ഷം ശക്‌തിപ്പെട്ടില്ല. കഴിഞ്ഞ പത്ത്‌ വര്‍ഷത്തെ ശരാശരിയെക്കാളും താഴെയാണു ഭൂഗര്‍ഭ ജലവിതാനം. 75 സെന്റിമീറ്റര്‍ മുതല്‍ രണ്ടു മീറ്റര്‍ വരെ മഴക്കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്‌.

എം. ബിജുശങ്കര്‍

Ads by Google
Wednesday 10 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW