Tuesday, August 20, 2019 Last Updated 9 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.15 AM

തെരഞ്ഞെടുപ്പ്‌ ചോദ്യംചെയ്‌ത് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: അഞ്ച്‌ ലോക്‌സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ്‌ ചോദ്യം ചെയ്‌ത്‌ ഹൈക്കോടതിയില്‍ ഹര്‍ജി. പത്തനംതിട്ട, കൊല്ലം, ഇടുക്കി, വയനാട്‌, എറണാകുളം മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ്‌ ചോദ്യം ചെയ്‌താണു ഹര്‍ജികള്‍. പത്തനംതിട്ടയില്‍ ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ്‌ ചോദ്യം ചെയ്‌ത്‌ സി.പി.എം നേതാവ്‌ അനന്തഗോപനും കൊല്ലത്ത്‌ എന്‍.കെ. പ്രേമചന്ദ്രന്റെ വിജയം ചോദ്യം ചെയ്‌ത്‌ എതിര്‍ സ്‌ഥാനാര്‍ഥി കെ.എന്‍. ബാലഗോപാലും എറണാകുളത്ത്‌ ഹൈബി ഈഡന്റെയും വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടേയും വിജയം ചോദ്യം ചെയ്‌ത്‌ സരിത എസ്‌. നായരുമാണു ഹര്‍ജികള്‍ സമര്‍പ്പിച്ചത്‌. സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പരാതിക്കാര്‍ക്കു തടസവാദം ഉന്നയിക്കാന്‍ കോടതി ഒരു മാസത്തെ സമയം അനുവദിച്ചു.

Ads by Google
Wednesday 10 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW