Friday, August 23, 2019 Last Updated 0 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.15 AM

വൈദ്യുതി ചാര്‍ജ്‌ വര്‍ധന നടപ്പാക്കിയതു റെഗുലേറ്ററി കമ്മിഷന്‍ നിര്‍ദേശം: മന്ത്രി

അങ്കമാലി: വരാന്‍ പോകുന്നതു കടുത്ത വൈദ്യുതി പ്രതിസന്ധിയാണെന്നും ചാര്‍ജ്‌ വര്‍ധിപ്പിച്ചതു റെഗുലേറ്ററി കമ്മിഷന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണെന്നും വൈദ്യുതി മന്ത്രി എം.എം. മണി. കെ.എസ്‌.ഇ.ബി. അങ്കമാലി ഇലക്‌ട്രിക്കല്‍ ഡിവിഷന്‍ ഓഫീസ്‌ മന്ദിരത്തിന്റെ നിര്‍മണോദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
10 ദിവസം കൂടി പ്രവര്‍ത്തിക്കാനുള്ള വൈദ്യുതിയാണ്‌ നിലവിലുള്ളത്‌. മഴ ഇല്ലാത്തതാണ്‌ പ്രതിസന്ധിക്കു കാരണം. കഴിഞ്ഞ വര്‍ഷം മഴ പെയ്‌തതു കൊണ്ട്‌ നശിച്ചെങ്കില്‍ ഈ വര്‍ഷം മഴ ഇല്ലാത്തതു കൊണ്ട്‌ നശിക്കുകയാണ്‌. ഇതര സംസ്‌ഥാനങ്ങളില്‍നിന്നു വൈദ്യുതി ലഭിക്കുമെങ്കിലും ലൈനുകള്‍ ഇല്ലാത്തത്‌ പ്രതിസന്ധി സൃഷ്‌ടിക്കുന്നു. കൂടംകുളത്തു നിന്നും വൈദ്യുതി എത്തിക്കാനുള്ള ലൈനുകളുടെ നിര്‍മാണപ്രവര്‍ത്തനം പുരോഗമിക്കുകയാണ്‌. റെഗുലേറ്ററി കമ്മിഷനാണ്‌ നിരക്ക്‌ വര്‍ധിപ്പിച്ചത്‌. എന്‍ഡോ സള്‍ഫാന്‍ ബാധിതര്‍ക്കും ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ളവര്‍ക്കും വൈദ്യുതി നിരക്ക്‌ വര്‍ധന ബാധകമല്ലെന്നും മന്ത്രി അറിയിച്ചു. അങ്കമാലി സി.എസ്‌.എ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ റോജി എം. ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

Ads by Google
Wednesday 10 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW